നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യാ​ന്‍ മാ​റ്റി ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ദ​ത്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡോ. ​റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി. നി​തി​ന്‍ രാ​ജി​ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ലോ​ണ്‍ ആ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് ഡോ. ​റാ​മി​ന്‍റെ വാ​ദം.

ത​ന്നെ ഇ​തി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച​താ​ണെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഡോ. ​റാം വാ​ദി​ച്ചു. എ​ന്നാ​ല്‍ ഡോ. ​റാ​മി​ന് ജാ​മ്യം ന​ല്‍​കു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും റാ​മി​നെ​തി​രെ കൃ​ത്യ​മാ​യി തെ​ളി​വു​ക​ളു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ഞ്ചു ദി​വ​സ​ത്തെ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് നി​ല​വി​ല്‍ കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ ഡോ. ​റാ​മി​നെ വേ​ട്ട​യാ​ടു​ന്ന​താ​യും കോ​ട​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ അ​വ​രു​ടെ സാ​മൂ​ഹി​ക​മാ​യ ക​ട​മ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment