യു​പി​ഐ പേ​യ്‌​മെ​ന്‍റുക​ളി​ൽ ഉ​പ​ഭോ​ക്തൃ സ്വ​കാ​ര്യ​തഉ​റ​പ്പാ​ക്കാ​ൻ എ​ൻ​പി​സി​ഐ

പ​ര​വൂ​ർ: യു​പി​ഐ പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഫോ​ൺ ന​മ്പ​റു​ക​ൾ മാ​സ്‌​ക് ചെ​യ്യാ​ൻ (മ​റ​ച്ചു വ​യ്ക്കാ​ൻ) നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ്് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) നി​ർ​ദേ​ശം ന​ൽ​കി.
ഡി​ജി​റ്റ​ൽ പേ​ഴ്‌​സ​ണ​ൽ ഡാ​റ്റ പ്രൊ​ട്ട​ക്ഷ​ൻ (ഡി​പി​ഡി​പി) നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്കു​ക​ളു​മാ​യും യു​പി​ഐ ആ​പ്പു​ക​ളു​മാ​യും എ​ൻ​പി​സി​ഐ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

നി​ല​വി​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​തി​നും അ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളെ​യാ​ണ് യു​പി​ഐ സം​വി​ധാ​നം പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഡി​പി​ഡി​പി നി​യ​മ​പ്ര​കാ​രം മൊ​ബൈ​ൽ ന​മ്പ​റു​ക​ളോ പൂ​ർ​ണ​മാ​യ ഐ​ഡ​ന്‍റി​റ്റി​ക​ളോ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് സ്വ​കാ​ര്യ​താ ലം​ഘ​ന​ത്തി​ന് കാ​ര​ണ​മാ​കും എ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​രം.

പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ​ക്ക് പ​ക​രം ഉ​പ​യോ​ക്തൃ​നാ​മം ( യൂ​സ​ർ നെ​യിം) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള യു​പി​ഐ ഐ​ഡി​ക​ളാ​യി​രി​ക്കും ആ​പ്പു​ക​ളി​ൽ ഡി​ഫോ​ൾ​ട്ട് ഓ​പ്ഷ​നാ​യി ന​ൽ​കു​ക. ഇ​തി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​ത് ത​ട​യാ​നാ​കും.

എ​ല്ലാ പ​ങ്കാ​ളി ബാ​ങ്കു​ക​ളു​ടെ​യും യു​പി​ഐ ആ​പ്പു​ക​ളു​ടെ​യും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​നാ​യി സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ൻ​പി​സി​ഐ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ്് പ്ലാ​റ്റ്‌​ഫോ​മാ​യ യു​പി​ഐ​യി​ൽ വ​രു​ന്ന ഈ ​മാ​റ്റം ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​ന​ൽ​കും.

  • എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment