ഗ​വൺമെന്‍റ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ​യും ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളു​ടെ​യും ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ത​സ്തി​ക​യി​ലു​ള്ള ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും, ജീ​വ​ന​ക്കാ​രു​ടെ പ്രോ​വി​ഡ​ൻ ഫ​ണ്ട് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും ഹോ​സ്പി​റ്റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ അ​ജ​യ​ലാ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്.​രാ​ജേ​ഷ്, എ ​അ​ജു , എ​സ്. ഹ​രി, അ​നി ച​ന്ദ്ര​ൻ , മ​യ്യ​നാ​ട്.​എ.​സു​ജി​ത്ത്, ആ​ർ.​പി.​അ​രു​ൺ​കു​മാ​ർ, എ.​എ​സ്.​അ​നൂ​പ് കു​മാ​ർ, ജി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment