യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ; റെ​യി​ൽ​വേ​യി​ൽ അ​ഗ്‌​നി സുര​ക്ഷാ ഓ​ഡി​റ്റി​നു രാ​ജ്യവ്യാ​പ​ക തു​ട​ക്കം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മ​ഗ്ര അ​ഗ്നി സു​ര​ക്ഷാ ഓ​ഡി​റ്റ് ആ​രം​ഭി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ള്ള അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ ആ​സ്തി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ, ഇ​ല​ക്‌ട്രിക്ക​ൽ ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, വെ​ന്‍റി​ലേ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, അ​ടി​യ​ന്ത​ര എ​ക്സി​റ്റു​ക​ൾ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ നി​ർ​ണാ​യ​ക സു​ര​ക്ഷാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഈ ​ഓ​ഡി​റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

തീ​പി​ടി​ത്തം പോ​ലു​ള്ള അ​പ്ര​തീ​ക്ഷി​ത അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​വ​യെ ഫ​ല​പ്ര​ദ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും നേ​രി​ടാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൂ​ർ​ണ സ​ജ്ജ​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ല​വി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം, പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന ഏ​തൊ​രു ചെ​റി​യ പോ​രാ​യ്മ​യും ഉ​ട​ൻ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശൃം​ഖ​ല​യി​ലു​ട​നീ​ളം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ നി​ര​ന്ത​രം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment