സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര; ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​റും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ; ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെൻ​ഡേ​ഴ്സി​നും സൗ​ജ​ന്യ യാ​ത്ര തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കു​മ്പോ​ൾ ഏ​റ്റ​വു​മ​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ്.സം​സ്ഥാ​ന​ത്ത് 31 25 ബ​സു​ക​ളി​ലാ​ണ് സൗ​ജ​ന്യ​യാ​ത അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ 1102 ബ​സു​ക​ളും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്. സൗ​ജ​ന്യ​യാ​ത്ര​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മൂ​ന്നി​ൽ ഒ​ന്നോ​ളം ഈ ​ര​ണ്ട് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്കും.​ മ​റ്റ് 12 ജി​ല്ല​ക​ൾ​ക്കു​മാ​യു​ള്ള​ത് 2023 ബ​സു​ക​ളാ​ണ് എ​ന്ന് കെഎ​സ്ആ​ർടി സി വ്യ​ക്ത​മാ​ക്കു​ന്നു.

(ഓ​രോ ജി​ല്ല​യി​ലും സൗ​ജ​ന്യ യാ​ത്ര​യ്ക്കു​ള്ള ബ​സു​ക​ളു​ടെ പ​ട്ടി​ക ചു​വ​ടെ)
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് സൗ​ജ​ന്യ​യാ​ത്ര​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​സു​ക​ൾ .687. ര​ണ്ടാം സ്ഥാ​നം കൊ​ല്ലം ജി​ല്ല​യ്ക്കാ​ണ്. 415 ബ​സു​ക​ളാ​ണ് ഈ ​ജി​ല്ല​യി​ൽ. 325 ബ​സു​ക​ളു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ഏ​റ്റ​വും കു​റ​ച്ച് ബ​സു​ക​ളു​ള്ള​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

98 ബ​സു​ക​ൾ മാ​ത്രം. പാ​ല​ക്കാ​ട് ജി​ല്ല​യാ​ണ് കു​റ​വ് ബ​സു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് 122. മൂ​ന്നാം സ്ഥാ​നം ഇ​ടു​ക്കി​യാ​ണ് 125. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ ആ ​ജി​ല്ല​ക​ളി​ലെ ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ കു​റ​വാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്.

ബ​സി​ൽ ക​യ​റു​ന്ന സ്ത്രീ​ക​ളും ട്രാ​ൻ​സ് ജെ​ൻ​സ​റു​ക​ളും ക​ണ്ട​ക്ട​റി​ൽ നി​ന്നും ഇ​ല​ക്‌ട്രോണി​ക്സ് ടി​ക്ക​റ്റ് മി​ഷ്യ​നി​ൽനി​ന്നു സൗ​ജ​ന്യ ടി​ക്ക​റ്റ് വാ​ങ്ങ​ണം. പൂ​ജ്യം രൂ​പ മൂ​ല്യ​മു​ള്ള പ്രി​യ​ദ​ർ​ശി​നി ടി​ക്ക​റ്റാ​യി​രി​ക്കും ക​ണ്ട​ക്ട​ർ ന​ല്കു​ന്ന​ത്.

ഈ ​ടി​ക്ക​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​രോ യാ​ത്ര​യു​ടെ​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​താ​ര്യ​മാ​യ ക​ണ​ക്കെ​ടു​പ്പു ന​ട​ത്തു​ക​യു​മാ​ണ് കെ ​എ​സ് ആ​ർ ടി ​സി യു​ടെ ല​ക്ഷ്യം.

സൗ​ജ​ന്യ യാ​ത്ര​യു​ടെ ചി​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ങ്കി​ലും അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​യി , ടി​ക്ക​റ്റ് ഇത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന പ​ദ്ധ​തി​ക​ളും കെ ​എ​സ് ആ​ർ ടി ​സി ആ​സൂ​ത്ര​ണം ചെ​യ്യും.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment