പാ​ർ​വ​തി തി​രു​വ​വോ​ത്തി​ന്‍റെ ആ​ദ്യ പോ​ലീ​സ് വേ​ഷം: “പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി; റി​ലീ​സ് സെ​പ്റ്റം​ബ​ർ 11ന്

ലോ​ക്ക​പ്പ് മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നീ​ളു​ന്ന കാ​മ​റ​ക്ക​ണ്ണു​ക​ൾ…. പ്ര​ഥ​മ ദൃ​ഷ്ട്യാ ത​ന്നെ പൂ​ർ​ണ​മാ​യും ഒ​രു പോ​ലീ​സ് സ്റ്റോ​റി എ​ന്ന ഫീ​ൽ ന​ൽ​കു​ന്ന ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ.

പാ​ർ​വ​തി​യും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും മാ​ത്യു തോ​മ​സും ഉ​ണ്ണി​മാ​യ പ്ര​സാ​ദും സ്റ്റേ​ഷ​ന​ക​ത്ത് യൂ​ണി​ഫോം അ​ണി​ഞ്ഞ് ബെ​ഞ്ചി​ൽ ഒ​രു​മി​ച്ചി​രി​ക്കു​ന്നു. പ​ല​ർ​ക്കും പ​ല മു​ഖ​ഭാ​വ​ങ്ങ​ൾ… പ്ര​ഥ​മ​ദൃ​ഷ്ട്യാ ഈ ​ഇ​രി​പ്പി​ലും ഒ​രു പ​ന്തി​കേ​ട് തോ​ന്നി​ക്കു​ന്നു. ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ജോ​ണ​റി​ൽ ഒ​രു​ക്കി​യ ചി​ത്രം സെ​പ്റ്റം​ബ​ർ 11ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

11 ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ നി​ർ​മി​ച്ച് ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ഷ​ഹ​ദി​ന്‍റെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്.

മ​ല​യാ​ള സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന പു​തി​യ ബാ​ന​റി​ന്‍റെ ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ കൂ​ടി​യാ​ണ് “പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’. ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ല​ഭി​ക്കു​ന്ന ഒ​രു വ​നി​ത കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.
ഉ​ള്ളൊ​ഴു​ക്ക് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പാ​ർ​വ​തി തി​രു​വോ​ത്തും കി​ഷ്കി​ന്ധാ കാ​ണ്ഡം എ​ന്ന സി​നി​മ​ക്ക് ശേ​ഷം വി​ജ​യ​രാ​ഘ​വ​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യും വ​ർ​ധി​ക്കു​ന്നു. സി​നി​മാ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ 20 വ​ർ​ഷം പി​ന്നി​ട്ട പാ​ർ​വ​തി​യു​ടെ ആ​ദ്യ പോ​ലീ​സ് വേ​ഷ​മാ​ണി​ത്. പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യ പാ​ർ​ഥി​പ​ന്‍, മാ​ത്യു തോ​മ​സ്, വി​ന​യ് ഫോ​ർ​ട്ട്, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ഉ​ണ്ണി​മാ​യ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശ്രീ ശി​വ​ദാ​സ്, പ്ര​വീ​ൺ​കു​മാ​ർ, സി​റാ​ജ്, നി​യാ​സ് ബ​ക്ക​ർ തു​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.

ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ത്രി​ല്ല​ർ സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​ത് പി.​എ​സ്. സു​ബ്ര​മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ർ​ന്നാ​ണ്. “ലോ​ക’ എ​ന്ന സി​നി​മ​ക്ക് ശേ​ഷം ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും റോ​ബി രാ​ജ് കാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ- മ​നോ​ജ് കു​മാ​ർ. പി, ​ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ദീ​പ​ക് രാ​ജ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​നൂ​പ് ച​ങ്ങ​നാ​ശേ​രി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ജോ​സ​ഫ് കെ. ​തോ​മ​സ്, സൗ​ണ്ട് ഡി​സൈ​ൻ- ജ​യ​ദേ​വ​ൻ ച​ക്ക​ട​ത്ത്, ക​ലാ​സം​വി​ധാ​നം- മ​ഹേ​ഷ് മോ​ഹ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബേ​ബി പ​ണി​ക്ക​ർ, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ആ​ക്‌​ഷ​ൻ- ക​ലൈ കിം​ഗ്‌​സ​ൺ, വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്, പി​ആ​ർ ഒ- ​മ​ഞ്ജു ഗോ​പി​നാ​ഥ്, ഡി​ജി​റ്റ​ൽ പി​ആ​ർ- ടാ​ഗ് 360 ഡി​ഗ്രി, സ്റ്റി​ൽ​സ്- റി​ഷാ​ജ് മു​ഹ​മ്മ​ദ്‌, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- റോ​സ്റ്റ​ഡ് പേ​പ്പ​ർ. കോ​ട്ട​യം, തൃ​ശൂ​ർ, കോ​യ​മ്പ​ത്തൂ​ർ, ബം​ഗ​ളൂ​രു, ആ​ല​പ്പു​ഴ, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ.

Related posts

Leave a Comment