ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും സ്കൂബ സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഇന്നസെ വൈകിട്ട് 7.30ഓടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ നാല് പേരും അപകടത്തിൽപ്പെടുകയായിരുന്നു. ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
