ആ​ലു​വ-​മൂ​ന്നാ​ർ നാ​ലു​വ​രി​പ്പാ​ത : സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

ആ​ല​വ: ആ​ലു​വ–​മൂ​ന്നാ​ർ റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കേ​ണ്ട ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ഇ​ന്നു മു​ത​ൽ 18 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. ആ​ലു​വ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 38 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് 23 മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ 10 ന് ​ഇ​രി​ങ്ങോ​ൾ റോ​ട്ട​റി ഹാ​ളി​ൽ (പെ​രു​മ്പാ​വൂ​ർ മ​ര​യ്ക്കാ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കു​റു​പ്പം​പ​ടി ടൗ​ൺ വ​രെ​യു​ള്ള​വ​ർ) ആ​ണ് ആ​ദ്യ യോ​ഗം ന​ട​ക്കു​ക. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ശ​മ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ (കു​റു​പ്പം​പ​ടി മു​ത​ൽ ഓ​ട​ക്കാ​ലി വ​രെ​യു​ള്ള​വ​ർ) അ​ടു​ത്ത യോ​ഗം ന​ട​ക്കും. അ​വ​സാ​ന ദി​വ​സ​മാ​യ 18 ന് ​രാ​വി​ലെ 10 ന് ​ആ​ലു​വ വൈ​എം​സി​എ ഹാ​ളി​ലും (പു​ളി​ഞ്ചോ​ട് മു​ത​ൽ അ​ണ്ടി​ക്ക​മ്പ​നി വ​രെ), ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെ​ടും​തോ​ട് മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ലും (പോ​ഞ്ഞാ​ശേ​രി മു​ത​ൽ പാ​ല​ക്കാ​ട്ടു​താ​ഴം വ​രെ) യോ​ഗം ന​ട​ക്കും.

ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജാ​ണ് സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്ന​ത്. സ​ർ​വേ ന​മ്പ​ർ അ​ട​ക്ക​മു​ള്ള വി​ജ്ഞാ​പ​നം ജ​നു​വ​രി 27 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കി​ഫ്ബി 653 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ, കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം താ​ലൂ​ക്കു​ക​ളി​ലെ ആ​ലു​വ വെ​സ്റ്റ്, ചൂ​ർ​ണി​ക്ക​ര, കീ​ഴ്‌​മാ​ട്, ആ​ലു​വ ഈ​സ്റ്റ്, വാ​ഴ​ക്കു​ളം, അ​റ​യ്ക്ക​പ്പ​ടി, വെ​ങ്ങോ​ല, മാ​റ​മ്പി​ള്ളി, പെ​രു​മ്പാ​വൂ​ർ, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ർ, ഇ​ര​മ​ല്ലൂ​ർ, തൃ​ക്കാ​രി​യൂ​ർ, കോ​ത​മം​ഗ​ലം എ​ന്നീ 14 വി​ല്ലേ​ജു​ക​ളി​ലാ​യി 102.08 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ന​ട​ക്കു​ന്ന മ​റ്റ് തീ​യ​തി​ക​ൾ: 16 ന് ​രാ​വി​ലെ 10 ന് ​ഇ​ള​മ്പ്ര പ​ള്ളി​പ്പ​ടി മു​ഹ്‌​യു​ദീ​ൻ ജു​മാ​മ​സ്‌​ജി​ദ് ഓ​ഡി​റ്റോ​റി​യം (ഓ​ട​യ്ക്കാ​ലി മു​ത​ൽ ത​ങ്ക​ളം വ​രെ), ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ഹാ​ൾ (ത​ങ്ക​ളം മു​ത​ൽ കോ​ഴി​പ്പി​ള്ളി വ​രെ), 17 ന് ​രാ​വി​ലെ 10 ന് ​ആ​ലു​വ ചൂ​ണ്ടി സെ​ന്‍റെ പ​യ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യം (അ​ണ്ടി​ക്ക​മ്പ​നി മു​ത​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​രെ), ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചെ​മ്പ​റ​ക്കി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഹാ​ൾ (രാ​ജ​ഗി​രി ആ​ശു​പ​ത്രി ക​ഴി​ഞ്ഞ് പോ​ഞ്ഞാ​ശേ​രി വ​രെ) യോ​ഗം ന​ട​ക്കും.

Related posts

Leave a Comment