ച​രി​ത്ര​ത്താ​ളി​ൽ വീ​ണ്ടും ഇ​ടം​പി​ടി​ച്ച് വി​ഡി… ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി; മ​ന്ത്രി​യാ​കാ​തെ മു​ഖ്യ​മ​ന്ത്രി​യാ​യി; മൂ​ന്നാ​മ​ത്തെ കോ​ൺ​ഗ്ര​സു​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ, ജൂ​ണ്‍ 19നു ​ത​ന്‍റെ ക​ന്നി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാം മു​ഖ്യ​മ​ന്ത്രി​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​കും.

മ​ന്ത്രി​യാ​കാ​തെ മു​ഖ്യ​മ​ന്ത്രി​യാ​യി ആ​ദ്യ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചെ​ന്ന റെ​ക്കോ​ർ​ഡും അ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​കും. മു​ന്പ് ആ​ർ. ശ​ങ്ക​റും ഇ.​കെ. നാ​യ​നാ​രും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി​രു​ന്നു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​ർ. കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​നും.

മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ആ​ദ്യ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് ആ​ർ. ശ​ങ്ക​റാ​ണ്. 1960ലെ ​പ​ട്ടം താ​ണു​പി​ള്ള മ​ന്ത്രി​സ​ഭ​യി​ലെ ധ​ന​വ​കു​പ്പോ​ടു കൂ​ടി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ശ​ങ്ക​ർ.

1962 സെ​പ്റ്റം​ബ​റി​ൽ പ​ട്ടം താ​ണു​പി​ള്ള രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യാ​യി. ധ​ന​വ​കു​പ്പു മു​ഖ്യ​മ​ന്ത്രി​ത​ന്നെ കൈ​വ​ശം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 1963-64, 1964- 65 സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ ബ​ജ​റ്റ് ശ​ങ്ക​ർ അ​വ​ത​രി​പ്പി​ച്ചു. ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ പ്രാ​യം കു​റ​ഞ്ഞ ആ​ളും ആ​ർ. ശ​ങ്ക​റാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ 1963ൽ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ 54 വ​യ​സാ​യി​രു​ന്നു ആ​ർ. ശ​ങ്ക​റി​ന്‍റെ പ്രാ​യം. ധ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ 1960 മു​ത​ൽ അ​ദ്ദേ​ഹം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.1987​ൽ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യാ​യ ഇ.​കെ. നാ​യ​നാ​ർ​ക്ക് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കേ​ണ്ടി​വ​ന്നു.

അ​ന്നു മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ ത്തു​ട​ർ​ന്നാ​ണ് ഇ.​കെ. നാ​യ​നാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ആ ​ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തെ ബ​ജ​റ്റാ​ണ് അ​ന്ന് നാ​യ​നാ​ർ അ​വ​ത​രി​പ്പി​ച്ച​ത്. ആ​റു മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു 1987ലെ ​ബ​ജ​റ്റി​ന്‍റെ സ​മ​യ​ദൈ​ർ​ഘ്യം.

പി​ന്നീ​ട് 2016ൽ ​ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി രാ​ജി​വ​ച്ച​തോ​ടെ ധ​ന​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​മ​ത​ല​യി​ലാ​യ​തി​നെ ത്തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചു​മ​ലി​ൽ എ​ത്തി​യ​ത്.1991​ലെ കെ. ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്ക​വേ ഉ​മ്മ​ൻ ചാ​ണ്ടി ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​റ​വൂ​രി​ൽ​നി​ന്ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​കും വി.​ഡി. സ​തീ​ശ​ൻ. ര​ണ്ടാം അ​ച്യു​ത​മേ​നോ​ൻ മ​ന്ത്രി​സ​ഭ​യി​ൽ പ​റ​വൂ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് അം​ഗ​വും ധ​ന-​നി​യ​മ വ​കു​പ്പു മ​ന്ത്രി​യു​മാ​യ കെ.​ടി. ജോ​ർ​ജാ​യി​രു​ന്നു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ആ​ദ്യ പ​റ​വൂ​ർ​ക്കാ​ര​ൻ. 1972 ഫെ​ബ്രു​വ​രി 25നാ​ണ് കെ.​ടി. ജോ​ർ​ജ് ത​ന്‍റെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

  • കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment