കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം. പോക്സോ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
ഉണ്ണികുളം സ്വദേശി ആദിൽ മുഹമ്മദിനെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.
പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസിൽ പ്രതിയാണ് ഇയാൾ. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
