തിരുവനന്തപുരം: പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്ക് കഴുത്തിനാണ് കുത്തേറ്റത്.
പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.
പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
