ചാ​യ​ക്ക​ട​ക​ളി​ല്‍ പോ​ലും ഇ​ക്കാ​ര്യം കാ​ണാ​നാ​കും; ഇ​ന്ത്യ ബ​ഹു​ദൂ​രം മു​ന്നി​ലെ​ന്ന് വി​ദേ​ശ യു​വ​തി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ൽ

നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ഇ​ന്ത്യ. ഇ​പ്പോ​ഴി​താ ഇ​ന്ത്യ​യി​ലെ പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തെ പു​ക​ഴ്ത്തി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു സ്ലൊ​വേ​നി​യ​ന്‍ യു​വ​തി. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ക്യാ​ഷ്‌​ലെ​സ് പേ​മെ​ന്റ് സം​വി​ധാ​ന​ത്തെ അ​വ​ര്‍ പു​ക​ഴ്ത്തി​യ​ത്. ഇ​ന്ത്യ കാ​ണാ​നെ​ത്തി​യ ജു​ലി​യ എ​ന്ന സ്ലൊ​വേ​നി​യ​ന്‍ യു​വ​തി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ വ​ന്‍​കി​ട ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ മു​ത​ല്‍ വ​ഴി​യോ​ര​ത്തെ ചെ​റി​യ ചാ​യ​ക്ക​ട​ക​ളി​ല്‍ വ​രെ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. എ​ല്ലാ​യി​ട​ത്തും ക്യു​ആ​ര്‍ കോ​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ യാ​ത്ര​യി​ല്‍ ധാ​രാ​ളം പ​ണം കൈ​യി​ല്‍ ക​രു​തേ​ണ്ട​തി​ല്ലെ​ന്നും ജു​ലി​യ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ പേ​മെ​ന്റ് സം​വി​ധാ​നം മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ മു​ന്നി​ലാ​ണെ​ന്നും യു​വ​തി പ​റ​യു​ന്നു.

‘ഇ​ന്ത്യ​യി​ല്‍ എ​ന്നെ ഏ​റ്റ​വും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്ന് എ​നി​ക്ക് കൂ​ടു​ത​ല്‍ പ​ണം കൈ​യി​ല്‍ ക​രു​തേ​ണ്ടി വ​ന്നി​ല്ല എ​ന്ന​താ​ണ്. ഞാ​ന്‍ പോ​യ എ​ല്ലാ​യി​ട​ത്തും, ചെ​റി​യ ചാ​യ​ക്ക​ട​യി​ല്‍ പോ​ലും, ക്യു​ആ​ര്‍ കോ​ഡ് സം​വി​ധാ​ന​മു​ണ്ട്. അ​തു​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കു​ന്ന​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി. ഇ​ത് സാ​ദ്ധ്യ​മാ​യ​ത് യു​പി​ഐ കാ​ര​ണ​മാ​ണ്. ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ള്‍ ടൈ​പ്പ് ചെ​യ്യു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ള്‍ ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​ക​യും നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​ണം കൈ​മാ​റു​ക​യും ചെ​യ്യു​ന്നു. യാ​ത്ര​യ്ക്കി​ടെ ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ പേ​മെ​ന്റ് സം​വി​ധാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്.’-​ജു​ലി​യ പ​റ​യു​ന്നു.

‘ന​മ്മു​ടെ പ്ര​തീ​ക്ഷ​യ്ക്ക​പ്പു​റം ഇ​ന്ത്യ ഡി​ജി​റ്റ​ലാ​യി മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും ക്രെ​ഡി​റ്റ് കാ​ര്‍​ഡോ ഡെ​ബി​റ്റ് കാ​ര്‍​ഡോ കൈ​യി​ല്‍ വെ​യ്ക്കു​ന്ന​തും കു​റ​ച്ച് പ​ണം ക​രു​തു​ന്ന​തെ​ന്നും ന​ല്ല​താ​ണ്. ബാ​ക്ക​പ്പ് പേ​മെ​ന്റ് ഓ​പ്ഷ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ഇ​ന്റ​ര്‍​നെ​റ്റ് ല​ഭി​കാ​തി​രി​ക്കുേെ​ക​യാ ക്യു​ആ​ര്‍ കോ​ഡ് സം​വി​ധാ​നം ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ഉ​പ​കാ​ര​പ്പെ​ടും.’-​അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment