ന​ദി​യി​ൽ പാ​ൽ അ​ർ​പ്പി​ച്ച ശേ​ഷം ക​വ​ർ ന​ദി​യി​ലേ​ക്ക് ത​ള്ളി; യു​വാ​വി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം

ന​ദി​യി​ൽ പാ​ൽ അ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥി​ച്ച ശേ​ഷം അ​തി​ന്‍റെ ഒ​ഴി​ഞ്ഞ പാ​ക്ക​റ്റ് ന​ദി​യി​ലേ​ക്ക് ത​ന്നെ വ​ലി​ച്ചെ​റി​ഞ്ഞ യു​വാ​വി​ന്റെ പ്ര​വ​ർ​ത്തി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക അ​മ​ർ​ഷം. അ​സ​മി​ലെ ഡി​ബ്രൂ​ഗ​ഢി​ൽ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക​ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ന​വീ​ൻ റെ​ഡ്ഡി എ​ന്ന വ്യ​ക്തി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ക്സി​ൽ പ​ങ്കു​വെ​ച്ച​ത്. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ന​ദി​യെ പൂ​ജി​ക്കു​മ്പോ​ഴും, പ്ലാ​സ്റ്റി​ക് ക​വ​ർ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​യു​ന്ന​ത് ന​ദി​യോ​ടും പ്ര​കൃ​തി​യോ​ടു​മു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. “വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കൂ, ഒ​പ്പം പ്ര​കൃ​തി​യെ​യും സം​ര​ക്ഷി​ക്കൂ” എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ന​ദി ശു​ചി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച ന​വീ​ൻ, ആ ​പ്ര​ദേ​ശ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മാ​ലി​ന്യ​ക്കു​ട്ട​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യ​വും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. വ്യ​ക്തി​ഗ​ത ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന സം​സ്കാ​ര​ത്തെ​യും വി​മ​ർ​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഈ ​പോ​സ്റ്റി​ന് താ​ഴെ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ അ​ജ്നാ​ർ ന​ദി ശു​ചീ​ക​രി​ക്കു​ന്ന​തി​നി​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ ബി​ട്ടു ത​ബാ​ഹി​യു​ടെ മു​ന്നി​ലേ​ക്ക് ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന വീ​ഡി​യോ​ക​ൾ അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്ര​ഹ്മ​പു​ത്ര​യി​ലെ ഈ ​സം​ഭ​വ​വും ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ശ്വാ​സാ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കു​മ്പോ​ൾ ത​ന്നെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം.

 

Related posts

Leave a Comment