ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ; അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണം

ചി​റ​ക്ക​ൽ: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. ചി​റ​ക്ക​ൽ, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മേ​ഖ​ല​ക​ളി​ലാ​ണ് വീ​ണ്ടും ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. വീ​ടി​ന്‍റെ​യും കി​ണ​റി​ന്‍റെ​യും പ​രി​സ​ര​ങ്ങ​ളി​ൽ ഒ​ച്ച് ആ​രോ​ഗ്യ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ചി​റ​ക്ക​ൽ പു​തി​യ​തെ​രു ടൗ​ൺ, ഓ​ണ​പ്പ​റ​മ്പ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കാ​ഞ്ഞി​ര​ത്ത​റ സ്കൂ​ൾ പ​രി​സ​രം, പു​ഴാ​തി സോ​മേ​ശ്വ​രി ക്ഷേ​ത്ര​പ​രി​സ​രം കൊ​ല്ല​റ​ത്തി​ക്ക​ൽ, വ​ള​പ​ട്ട​ണം കീ​രി​യാ​ട്, ക​ള​രി​വാ​തു​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം കാ​ര​ണം ആ​ളു​ക​ൾ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്.
വീ​ട്ടു​കാ​ർ ഒ​ച്ചി​നെ ഉ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ട്ട​യി​ട്ട് ഒ​ച്ചു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം കീ​രി​യാ​ട്, കാ​ട്ടാ​മ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലും ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യെ ന​ശി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യം.

Related posts

Leave a Comment