അ​​ക്ഷ​​ര​​ന​​ഗ​​രി​​യുടെ അ​​ക്ഷ​​ര​​ശാ​​ലയിൽ എന്നും വായനദിനം

കോ​ട്ട​യം: പു​തി​യ​തും പ​ഴ​യ​തു​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ മ​ണം, ചു​റ്റും നി​റ​യെ പു​സ്ത​ക​ങ്ങ​ള്‍, ക​ന​ത്ത നി​ശ​ബ്ദ​ത​യി​ലും പു​സ്ത​ക​ത്താ​ളു​ക​ള്‍ മ​റി​യു​ന്ന ശ​ബ്ദം… 144 വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക്ഷ​ര​ന​ഗ​രി​യി​ല്‍ അ​ക്ഷ​ര​ങ്ങ​ളെ​യും വാ​ക്കു​ക​ളെ​യും വാ​യ​ന​ക്കാ​രെ​യും കൂ​ട്ടി​പ്പി​ടി​ച്ചൊ​രു വാ​യ​ന​ശാ​ല. ഇ​വി​ടെ​യെ​ന്നും വാ​യ​ന​ദി​ന​മാ​ണ്. കേ​ര​ള​ത്തി​ലെ​ത​ന്നെ പ​ഴ​ക്കം​ചെ​ന്ന ലൈ​ബ്ര​റി​ക​ളി​ലൊ​ന്നാ​ണ് കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി. 1882 ല്‍ ​ആ​രം​ഭി​ച്ച ലൈ​ബ്ര​റി ഇ​ന്ന് 15,000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് വാ​യ​ന​ക്കാ​രെ വ​ര​വേ​ല്‍​ക്കു​ന്ന​ത്.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ല്‍ ഏ​റി​യ പ​ങ്കും. ലൈ​ബ്ര​റി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളാ​യു​ള്ള​ത് ആ​റാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്. വാ​യ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ടു​ത്തി​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ര്‍ പ​റ​യു​ന്നു. ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യാ​ണ് പ്ര​സി​ഡ​ന്‍റ്. സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ര്‍, അ​ഡ്വ. വി.​ബി. ബി​നു വൈ​സ്പ്ര​സി​ഡ​ന്‍റ്, സൂ​സി ജോ​ര്‍​ജ് ഐ​സ​ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല​യു​ള്ള​ത്.

അ​പൂ​ര്‍​വ ശേ​ഖ​രം
ഇം​ഗ്ലീ​ഷ് ക​ഥ​ക​ള്‍, നോ​വ​ലു​ക​ള്‍ എ​ന്നി​വ​യാ​ണ് വാ​യ​ന​ക്കാ​ര്‍​ക്ക് ഏ​റെ താ​ത്പ​ര്യം. കൂ​ടാ​തെ, മ​ല​യാ​ള സാ​ഹി​ത്യ ര​ച​ന​ക​ള്‍, ച​രി​ത്ര പു​സ്ത​ക​ങ്ങ​ള്‍, ജീ​വ​ച​രി​ത്ര​ങ്ങ​ള്‍, ആ​ത്മ​ക​ഥ​ക​ള്‍ എ​ന്നി​വ​യ്ക്കും വാ​യ​ന​ക്കാ​രേ​റെ​യു​ണ്ട്. ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും പ​ഠ​ന​ങ്ങ​ള്‍​ക്കു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​യി എ​സി, വൈ​ഫൈ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ റ​ഫ​റ​ന്‍​സ് വി​ഭാ​ഗ​വും ലൈ​ബ്ര​റി​യി​ലു​ണ്ട്. ആ​റ് മാ​സ​ത്തേ​ക്ക് 2000 രൂ​പ ന​ല്‍​കി ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​ന്ത്യ​യി​ലെ ഏ​ഴാ​മ​ത്തെ​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​മേ​രി​ക്ക​ൻ കോ​ര്‍​ണ​റും കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ്.

100-120 വ​ര്‍​ഷം മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച മ​ല​യാ​ളം ഭാ​ഷ​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ കേ​ര​ള പ​ഠ​ന​കേ​ന്ദ്രം കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ അ​പൂ​ര്‍​വ​മാ​യൊ​രു ശേ​ഖ​ര​മാ​ണ്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​ലി​ഗ്രാ​ഫി​യി​ല്‍ ത​യാ​റാ​ക്കി​യ പ​തി​പ്പും ലൈ​ബ്ര​റി​യു​ടെ അ​പൂ​ര്‍​വ ശേ​ഖ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ലൈ​ബ്ര​റി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റു വാ​യ​നാ​മു​റി​ക​ളു​മു​ണ്ട്.

തി​രു​ന​ക്ക​ര ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം ലൈ​ബ്ര​റി കെ​ട്ടി​ടം, ശാ​സ്ത്രി റോ​ഡി​ലെ ലൈ​ബ്ര​റി കെ​ട്ടി​ടം, ആ​ന​ത്താ​നം, കാ​ഞ്ഞി​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വാ​യ​നാ മു​റി​ക​ളും. കു​ട്ടി​ക​ള്‍​ക്കാ​യി കെ​പി​എ​സ് മേ​നോ​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ ഗോ​പീ​വി​ലാ​സം ത​റ​വാ​ടി​രു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ചി​ല്‍​ഡ്ര​ന്‍​സ് ലൈ​ബ്ര​റി​യി​ല്‍ 15000ല്‍ ​അ​ധി​കം പു​സ്ത​ക​ശേ​ഖ​ര​മു​ണ്ട്. ശി​ശു​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ലൈ​ബ്ര​റി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡി​ജി​റ്റൈ​സേ​ഷ​ന്‍
ഓ​രോ കാ​ല​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യ പു​സ്ത​ക​ങ്ങ​ള്‍ ന​ശി​ച്ചു​പോ​കാ​തി​രി​ക്കാ​നാ​ണ് ഡി​ജി​റ്റൈ​സേ​ഷ​ന്‍ ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ആ​രം​ഭി​ച്ച ഡി​ജി​റ്റൈ​സേ​ഷ​നി​ല്‍ 1818 ല്‍ ​ക​ല്ല​ച്ചി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്‌​ക​ത​ക​ങ്ങ​ള്‍, 1880, 1890, 1900 ഈ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ഡി​ജി​റ്റൈ​സ് ചെ​യ്ത് www. kottayampublic library.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ 1000ല്‍ ​അ​ധി​കം പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

നൊ​മി​നി​റ്റ ജോ​സ്

Related posts

Leave a Comment