മഴക്കാലത്തെ മുടി സം​ര​ക്ഷ​ണം എങ്ങനെ‍?

മ​ഴ​ക്കാ​ല​ത്ത് ഈ​ർ​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷത്തിൽ ച​ർ​മം വ​ര​ളും. ന​ന​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ തൊ​ലി​യി​ൽ പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നും ത​ന്മൂലം അ​ണു​ബാ​ധ​യ്ക്കു​ം സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ണു​പ്പു​ള്ള ഈ ​കാ​ലാ​വ​സ്ഥ​യി​ൽ ച​ർ​മസം​ര​ക്ഷ​ണം വ​ള​രെ ശ്ര​ദ്ധ​യോ​ടെ ചെ​യ്യേ​ണ്ട​താ​ണ്. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വം ച​ർ​മ​മാ​ണ്. അ​ത് ജാ​ഗ്ര​ത​യോ​ടെ ത​ന്നെ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.
സോപ്പ് കുറയ്ക്കാം സോ​പ്പിന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. കൂ​ടെക്കൂടെ കൈ​യ്യും കാ​ലും സോ​പ്പോ മ​റ്റു ഡി​റ്റ​ർ​ജ​ന്‍റുക​ളോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കരുത്. ത​ണു​പ്പു​ള്ള​പ്പോ​ൾ തൊ​ലി വ​ര​ളാ​ൻ ഇ​ത് കാ​ര​ണ​മാ​കാം.
വാ​യുസ​ഞ്ചാ​രംകൂ​ടു​ത​ലു​ള്ള ഇടം…
ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. വാ​യുസ​ഞ്ചാ​രം കൂ​ടു​ത​ലു​ള്ള​തും ഈ​ർ​പ്പം കു​റ​വു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷം ച​ർ​മ​ത്തി​ലെ സ്നി​ദ്ധ​ത ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.
എ​ണ്ണ തേ​ച്ചു കു​ളി
തൊ​ലി വ​ര​ളാ​തെ​യി​രി​ക്കാ​ൻ എ​ണ്ണ സ​മൃ​ദ്ധ​മാ​യി തേ​ച്ചു കു​ളി​ക്കു​ക. സാ​ധാ​ര​ണ വെ​ളി​ച്ചെ​ണ്ണ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.
ഷാം​പൂ പതിവാക്കരുത്
ത​ല​മു​ടി കൂ​ടെ കൂ​ടെ ഷാം​പൂ ചെ​യ്യാ​തി​രി​ക്കു​ക. ക​ണ്ടീ​ഷ​ണ​ർ അ​ട​ങ്ങി​യ ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ക.

ന​ന​വു​ള്ള മു​ടി കെ​ട്ടിവ​യ്ക്കരുത്
ന​ന​വു​ള്ള മു​ടി കെ​ട്ടി വ​യ്ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. മു​ടി​യി​ലെ കാ​യ് എ​ന്നു പ​റ​‌യാറുള്ള ഫം​ഗ​സ് രോ​ഗത്തിനു (Piedra) സാ​ധ്യ​ത​യു​ണ്ട്. കു​ളി ക​ഴി​ഞ്ഞ് മു​ടി ന​ന്നാ​യി ഉ​ണ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.
ഇറുക്കമുള്ള ഷൂസ് ഒഴിവാക്കാം
ഇ​റു​ക്ക​മു​ള്ള ഷൂ​സ് ധ​രി​ച്ചാ​ൽ പാ​ദ​ങ്ങ​ളി​ൽ ന​ന​വ് കെ​ട്ടി നി​ൽ​ക്കു​ന്ന​തു​മൂ​ലം ഫം​ഗ​സ് രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​മ്പ് പാ​ദ​ങ്ങ​ൾ ന​ന്നാ​യി ക​ഴു​കി ഈ​ർ​പ്പം തു​ട​ച്ചു മാ​റ്റി ഇ​മി​ഡ​സോ​ൾ അ​ട​ങ്ങി​യ പൗ​ഡ​ർ കാ​ൽ​വി​ര​ലി​ൽ പൂ​ശു​ക.
നെ​യി​ൽ പോ​ളി​ഷ് പു​ര​ട്ടാം
കൈ​ന​ഖ​ങ്ങ​ളി​ൽ നെ​യി​ൽ പോ​ളി​ഷ് പു​ര​ട്ടു​ന്ന​ത് ഇ​ർ​പ്പം തങ്ങി നി​ൽ​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. കാ​ലി​ന്‍റെ​യും കൈ​യുടെ​യും ന​ഖം അ​ക​ത്തേ​ക്ക് ക​യ​റ്റി വെ​ട്ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ന​ഖ​ത്തി​നി​ട​യി​ൽ ന​ന​വ് മാ​റാ​തി​രി​ക്കാ​നും അ​ഴു​ക്ക് ക​യ​റാ​നും അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നും ഇ​ത് കാ​ര​ണ​മാ​കും.

Related posts

Leave a Comment