50 ശ​ത​മാ​നം നി​കു​തി​യി​ള​വ് കൊ​ണ്ട് ഗു​ണ​മി​ല്ല; ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച പാ​ക്കേ​ജു​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്ന് സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. ജൂ​ലൈ ഒ​ന്നി​നു​ശേ​ഷം ഓ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും. ഉ​ദ്ദേ​ശി​ച്ച പാ​ക്കേ​ജു​ക​ൾ ഒ​ന്നും ബ​ജ​റ്റി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

പ്രൈ​വ​റ്റ് ബ​സു​ക​ൾ​ക്കു​ള്ള 50 ശ​ത​മാ​നം നി​കു​തി​യി​ള​വ് കൊ​ണ്ട് ഗു​ണ​മി​ല്ല. 106.50 – 142.50 രൂ​പ മാ​ത്ര​മാ​ണ് നി​കു​തി കു​റ​ച്ച​ത് കൊ​ണ്ട് നി​ത്യേ​ന​യു​ള്ള ചെ​ല​വി​ൽ നി​ന്ന് കു​റ​യു​ന്ന​ത്. സ്ത്രീ ​യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ ബ​സി​ൽ വ​ള​രെ കു​റ​വാ​ണ്. പ​ല​രും ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സി​ലും സ്ത്രീ​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണം. അ​തി​ന്‍റെ പ​ണം സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് നി​ശ്ച​ല​മാ​കും. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് 1000 മു​ത​ൽ 6000 രൂ​പ​യു​ടെ ന​ഷ്‌​ടം പ്ര​തി​ദി​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment