തന്റേതായ ശൈലിയിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയായ യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് ഗൗരിയുടെ ജീവിതപങ്കാളി.
സോഷ്യൽ മീഡിയയിലൂടെ താരംതന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചതും. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഗൗരി ലക്ഷ്മിക്കും കലേഷ് ഗോവിന്ദനും ആശംസകൾ നേർന്നത്.
