ഒരു വർഷം തികയും മുൻപ് കൂട്ടരാജി: ‘അമ്മ’ ഭരണസമിതി രാജിവച്ചു

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ൻ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​സ​മി​തി​യി​ലെ 17 അം​ഗ​ങ്ങ​ളും രാ​ജി​വ​ച്ചു.

ഇ​ന്ന് ചേ​ര്‍​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഭ​ര​ണ​സ​മി​തി രാ​ജി​വ​ച്ച​ത്. അ​ധി​കാ​ര​മേ​റ്റ് ഒ​രു വ​ർ​ഷം തി​ക​യും മു​ൻ​പാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ രാ​ജി.

ഇ​ന്ന് രാ​വി​ലെ തു​ട​ങ്ങി​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും പാ​സാ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം രൂ​ക്ഷ​മാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ൻ അ​വ​ത​രി​പ്പി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ​ർ റി​പ്പോ​ർ​ട്ട് പാ​സാ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ രം​ഗ​ത്തെ​ത്തി.

ക​ണ​ക്കു​ക​ളി​ൽ പി​ഴ​വു​ക​ളു​ള്ള റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ര​ഞ്ജി പ​ണി​ക്ക​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യോ​ഗം ക​ലു​ഷി​ത​മാ​യി. തു​ട​ർ​ന്ന് വി​ഷ​യം പ​ഠി​ക്കാ​ൻ 45 ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment