പ്രേം​പാ​റ്റ: റി​ലീ​സ് അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പുറത്തിറങ്ങി

ഒ​രു കോ​ള​ജ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന പ്ര​ണ​യ സി​നി​മ​യാ​യ പ്രേം​പാ​റ്റ ഒ​ക്ടോ​ബ​റി​ൽ റി​ലീ​സി​നെ​ത്തും. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ജോ​മോ​ൻ ജ്യോ​തി​റി​ന്‍റെ ര​സ​ക​ര​മാ​യ ഒ​രു ലു​ക്ക് പു​റ​ത്തു​വി​ട്ടാ​ണ് സ്‌​റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്‌​സ് റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ളി​മു​റി​യി​ൽ നി​ന്ന് എ​ത്തി​നോ​ക്കു​ന്ന ജോ​മോ​ൻ… വേ​ണ്ട​പ്പെ​ട്ട ആ​രെ​യോ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം, ആ​വേ​ശം ഒ​ക്കെ നി​റ​ഞ്ഞ മു​ഖം.. പു​റ​ത്തി​റ​ങ്ങി​യ​തു മു​ത​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ​റി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ആ​യി​ഷ, ഇ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് പ്രേം​പാ​റ്റ. മ​ല​യാ​ളി ആ​ഘോ​ഷി​ച്ച ക​ഞ്ചാ​വ് പോ​ലെ​യു​ള്ള പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ക്കാ​ർ​ക്ക് പ​രി​ചി​ത​നാ​യ ലി​ജീ​ഷ് കു​മാ​റാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്.

വാ​ഴ 2 വി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​ന് ശേ​ഷം യു​വ​ത്വ​ത്തി​ന്‍റെ ഇ​ഷ്ട​താ​ര​മാ​യി ജോ​മോ​ൻ മാ​റി​യി​ട്ടു​ണ്ട്. ജോ​മോ​ൻ ജ്യോ​തി​റി​നെ കൂ​ടാ​തെ വ​ലി​യ ഒ​രു താ​ര​നി​ര ത​ന്നെ പ്രേം​പാ​റ്റ​യി​ലു​ണ്ട്. സൈ​ജു കു​റു​പ്പ്, അ​നു​ശ്രീ, രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ദ്ദി​ഖ്, സ​ഞ്ജു ശി​വ​റാം എ​ന്നി​വ​ർ​ക്കൊ​പ്പം ജു​നൈ​സ്, സാ​ഫ് ബോ​യ്, ന​യ​ന എ​ൽ​സ, ടി​സ് തോ​മ​സ്, ഇ​ന്ന​സെ​ന്‍റ്, അ​ശ്വി​ൻ വി​ജ​യ​ൻ, സ​നേ​ഷ് ഗി​ന്ന​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. സ്റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​ങ്കി​ത് മേ​നോ​ൻ ആ​ണ്. പ്രേം​പാ​റ്റ​യു​ടെ സ​ഹ​നി​ർ​മ്മാ​താ​വാ​വു കൂ​ടി​യാ​ണ് അ​ങ്കി​ത് മേ​നോ​ൻ. വ​രി​ക​ൾ- സു​ഹൈ​ൽ എം. ​കോ​യ, മു​ത്തു, ഛായാ​ഗ്ര​ഹ​ണം- രെ​ണ​ദി​വെ, എ​ഡി​റ്റിം​ഗ്- ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സ്റ്റ​ണ്ട് മാ​സ്റ്റ​ർ-​ക​ലൈ കിം​ഗ്സ​ൺ , പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​നീ​സ് നാ​ടോ​ടി, കോ​സ്റ്റ്യൂം- സ​മീ​റ സ​നീ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഒ​മ​ർ ന​വാ​സി, മേ​ക്ക​പ്പ്- സു​ധി സു​രേ​ന്ദ്ര​ൻ, നൃ​ത്ത​സം​വി​ധാ​നം- പ്ര​സ​ന്ന മാ​സ്റ്റ​ർ, സൗ​ണ്ട് ഡി​സൈ​ന​ർ- വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ഷ് ന​ന്ദി​പു​ല​വ്, ചീ​ഫ് അ​സോ​സി​യേ​റ്റ്- സു​ഹൈ​ൽ എം, ​വി​എ​ഫ്എ​ക്സ്-​മൈ​ൻ​ഡ്സ്റ്റീ​ൻ സ്റ്റു​ഡി​യോ​സ്, സ്പെ​ഷ​ൽ ഇ​ഫ​ക്റ്റ്സ്- ഗ​ണേ​ഷ് ഗം​ഗാ​ധ​ര​ൻ, സ്റ്റി​ൽ​സ്- സെ​റീ​ൻ ബാ​ബു, അ​മ​ൽ സി ​സ​ദ​ർ, പ​ബ്ലി​സി​റ്റി- മാ​ഡി​സം ഡി​ജി​റ്റ​ൽ. ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്ത്സ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ചി​ത്രം തി​യ​റ്റു​ക​ളി​ൽ എ​ത്തി​ക്കും. പി​ആ​ർ​ഒ- മ​ഞ്ജു ഗോ​പി​നാ​ഥ്.

Related posts

Leave a Comment