കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​പ​ക​ടം; ടി​പ്പ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും, ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഗ​താ​ഗ​ത മ​ന്ത്രി

കൊല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് വി​ദ്യാ​ർ​ഥി അ​ട​ക്കം മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ടി​പ്പ​ർ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടി​പ്പ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും ന​ട​പ​ടി​യു​ണ്ടാ​കും. അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​മൂ​ന്ന് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കാ​നാ​യി ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ക​യ​റ്റി​യ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. എ​ട്ടു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്നു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു:​ഹ​രി​ലാ​ൽ (54): കു​ട​വ​ട്ടൂ​ർ സ്വ​ദേ​ശി, അ​ജ​യ​കു​മാ​ർ (45): നീ​ലേ​ശ്വ​രം മു​ക്കോ​ണി​മു​ക്ക് സ്വ​ദേ​ശി, പാ​ർ​ത്ഥി​പ് (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​ദ്യാ​ർ​ത്ഥി​ക​ളാ​യ കു​ശാ​ൽ (15), ഋ​ഷ​ഭ് ബോ​ബ​ൻ (15), ന​വ​നീ​ത് (13), ജി​ബി മോ​ൾ (15) എ​ന്നി​വ​ർ​ക്കും ലോ​റി ഡ്രൈ​വ​ർ നി​സാം (ച​വ​റ സ്വ​ദേ​ശി) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment