വി​ല​യി​ടി​വിൽ റം​ബൂ​ട്ടാ​ന്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍; സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം


കോ​ത​മം​ഗ​ലം: റം​ബൂ​ട്ടാ​ന്‍ വി​ല​യി​ടി​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക​ർ.ഇ​ക്കു​റി വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ കു​റ​ഞ്ഞ​തും കാ​ലാ​വ​സ്ഥ പ്ര​ശ്ന​വു​മാ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യ​ത്. റ​ബ​റി​ന് ഉ​ണ്ടാ​യ വി​ല​യി​ടി​വും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്തെ​യും ക​ര്‍​ഷ​ക​ര്‍ വ്യാ​പ​ക​മാ​യി റ​ബ​ര്‍ വെ​ട്ടി​മാ​റ്റി റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​രും വീ​ട്ടു​മു​റ്റ​ത്ത് ഒ​ന്നും ര​ണ്ടും റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്തു. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ പ​ഴ​ത്തി​ന്‍റെ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്യാ​ത്ത​തും ഉ​ല്‍​പ്പാ​ദ​നം വ​ർ​ധി​ച്ച​തും ഡി​മാ​ൻ​ഡ് കു​റ​യു​വാ​നി​ട​യാ​ക്കി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പ​ഴ​ങ്ങ​ള്‍ പ​റി​ച്ച് ക​ഴി​ഞ്ഞ് കൂ​ടു​ത​ല്‍ ദി​വ​സം ക​ള​ര്‍ മാ​റാ​തെ​യും കേ​ടു​കൂ​ടാ​തെ​യും സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ റ​മ്പൂ​ട്ടാ​ന്‍ കാ​യ്ച്ച് തു​ട​ങ്ങി സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ച്ച​വ​ട​ക്കാ​രെ​ത്തി വി​ല​യു​റ​പ്പി​ച്ച് അ​ഡ്വാ​ന്‍​സ് ന​ല്‍​കി ചെ​ടി​ക​ളി​ല്‍ വ​ല​യി​ട്ട് സം​ര​ക്ഷി​ച്ച് യ​ഥാ​സ​മ​യം പ​ഴ​ങ്ങ​ള്‍ പ​റി​ച്ച് പോ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ക്കു​റി അ​ത്ത​രം ക​ച്ച​വ​ട​ക്കാ​ര്‍ കു​റ​വാ​ണ്. സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്, വി​എ​ഫ്പി​സി​കെ പോ​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി റം​ബൂ​ട്ടാ​ന്‍ സം​ഭ​രി​ക്കാ​ന്‍ ത​യാ​റാ​യാ​ലേ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളു.നി​ല​വി​ല്‍ വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 180 മു​ത​ല്‍ 350 രൂ​പ വ​രെ​യാ​ണ് ചി​ല്ല​റ വി​ല്‍​പ്പ​ന. എ​ന്നാ​ല്‍ കൃ​ഷി​ക്കാ​ര്‍​ക്ക് 80-100 രൂ​പ മാ​ത്ര​മെ കി​ട്ടു​ന്നു​ള്ളു. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ റം​ബൂ​ട്ടാ​ന്‍ സം​ഭ​ര​ണം ന​ട​ത്തി​യാ​ല്‍ ഒ​രു പ​രി​ധി വ​രെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​കും.

Related posts

Leave a Comment