റോ​ബി​ൻ ബ​സു​ട​മ​യ്ക്കെ​തി​രേ വീ​ണ്ടും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് ഓ​ടി​ക്കാ​ന​റി​യാ​തെ പോ​ലീ​സു​കാ​ർ; കൂ​കി​വി​ളി​ച്ച് നാ​ട്ടു​കാ​രു​ടെ ക​ളി​യാ​ക്ക​ൽ

ഈ​​രാ​​റ്റു​​പേ​​ട്ട: റോ​​ബി​​ൻ ബ​​സു​​ട​​മ​​യ്ക്കെ​​തി​​രേ വീ​​ണ്ടും മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. പെ​​ർ​​മി​​റ്റ് ന​​ൽ​​കാ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട ബ​​സി​​നു പെ​​ർ​​മി​​റ്റ് ന​​ൽ​​കാ​​തെ രാ​​ത്രി റോ​​ഡി​​ൽ ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ബ​​സ് ഉ​​ട​​മ റോ​​ബി​​ൻ ഗി​​രീ​​ഷ് പ​​റ​​ഞ്ഞു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി – പാ​​ലാ റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന റോ​​ബി​​ൻ ബ​​സ് ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​ത്രി ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലാ​​ണ് എം​​വി​​ഡി ത​​ട​​ഞ്ഞ​​ത്. പെ​​ർ​​മി​​റ്റ് ഇ​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ബ​​സ് ത​​ട​​ഞ്ഞ​​ത്. പെ​​ർ​​മി​​റ്റ് അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള കോ​​ട​​തി ഉ​​ത്ത​​ര​​വ് കാ​​ണി​​ച്ചെ​​ങ്കി​​ലും ഇ​​ത് പെ​​ർ​​മി​​റ്റ​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു എം​​വി​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ.

പെ​​ർ​​മി​​റ്റി​​ന് കോ​​ട​​തി​​യു​​ത്ത​​ര​​വ് സ​​ഹി​​തം അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ത് അ​​നു​​വ​​ദി​​ച്ചു​​ത​​രാ​​ത്ത​​ത് എം​​വി​​ഡി ഉ​​ദ്യോ​​സ്ഥ​​രു​​ടെ വീ​​ഴ്ച​​യാ​​ണെ​​ന്നും ബ​​സു​​ട​​മ ഗി​​രീ​​ഷ് ആ​​രോ​​പി​​ച്ചു. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വാ​​ഹ​​നം മാ​​റ്റി പാ​​ർ​​ക്ക് ചെ​​യ്യാ​​ൻ ഡ്രൈ​​വ​​റോ​​ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും പാ​​ർ​​ക്ക് ചെ​​യ്യേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വം ത​​ന്‍റെ ഡ്രൈ​​വ​​ർ​​ക്ക് ഇ​​ല്ലെ​​ന്നും എം​​വി​​ഡി ത​​ന്നെ ബ​​സ് പാ​​ർ​​ക്ക് ചെ​​യ്യ​​ണ​​മെ​​ന്നും റോ​​ബി​​ൻ ഗി​​രീ​​ഷ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വാ​​ഹ​​നം ഓ​​ടി​​ക്കാ​​ൻ ബ​​സ് ത​​ട​​ഞ്ഞ ഒ​​രു എം​​വി​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​നും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. ബ​​സ് ഓ​​ടി​​ക്കാ​​ൻ അ​​റി​​യി​​ല്ലെ​​ന്ന് എം​​വി​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞ​​തോ​​ടെ നാ​​ട്ടു​​കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കൂ​​കി​​വി​​ളി​​ച്ചു.

Related posts

Leave a Comment