പ​ത്തോ നൂ​റോ അ​ല്ല, കൊ​ണ്ടു​പോ​യ​ത് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യം; കൂ​ടെ മീ​ൻ വെ​ട്ടാ​ൻ ആ​യി​രം രൂ​പ​യു​ടെ ക​ത്തി​യും; മ​ത്സ്യം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത് ബൈ​ക്കി​ൽ

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 1.30 ല​ക്ഷം രൂ​പ​യു​ടെ മീ​ൻ ക​വ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‌​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഫ്രീ​സ​റു​ക​ളി​ൽ ഫൈ​ബ​ർ ബോ​ക്സി​ന​ക​ത്ത് സൂ​ക്ഷി​ച്ച മ​ത്സ്യ​മാ​ണ് മോ​ഷ്ടി​ച്ച​ത്.

ഫ്രീ​സ​റു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. .മ​ത്സ്യം കൂ​ടാ​തെ 5000 രൂ​പ​യും നാ​ല് ക​ത്തി​ക​ളും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ബു​ധ​നാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.

മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടാ​ക്ക​ൾ ചാ​ക്കി​ൽ കെ​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​വ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി..

Related posts

Leave a Comment