പ​നി​ പടരുന്നു ; വിറച്ച് കേ​ര​ളം; ഈ ​വ​ർ​ഷം പ​നി ബാ​ധി​ച്ച​ത് 16,45,058 പേ​ർ​ക്ക്; മ​ര​ണം 349; ആ​ശ​ങ്ക​യു​യ​ർ​ത്തി എ​ച്ച്1 എ​ൻ1

തൃ​ശൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ വ​ല​ഞ്ഞ് കേ​ര​ളം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഓഗസ്റ്റില്‍ 12ാം തീയതി വ​രെ 1,18,612 പേ​രാ​ണു സംസ്ഥാനത്ത്‌ പ​നി ബാ​ധി​ത​രാ​യ​ത്. ഇ​തി​ൽ ബു​ധ​നാ​ഴ്ച മാ​ത്രം പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 9,525 ആ​യി.ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക വി​ത​ച്ച് 16,45,058 പ​നി​ക്കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​നി ബാ​ധി​ച്ചു മാ​ത്രം എ​ട്ടു​പേ​ർ മ​രി​ച്ചു.

ഈ ​മാ​സം പ​നി​ബാ​ധി​ത​രാ​യി ര​ണ്ടു​പേ​രാ​ണു മ​ര​ണ​പ്പെ​ട്ട​ത്. ഡെ​ങ്കി​പ്പ​നി​യും അ​നി​യ​ന്ത്രി​ത​മാ​യ സ്ഥി​തി​യി​ലാ​ണ്. ഈ ​വ​ർ​ഷം 8629 പേ​ർ ചി​കി​ത്സ​തേ​ടി. ഈ ​മാ​സം 973 കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം 123 പേ​ർ​ക്കു ചി​ക്കു​ൻ​ഗ​നി​യ പി​ടി​പെ​ട്ടു. ഈ ​മാ​സം​മാ​ത്രം 24 പേ​ർ​ക്കാ​ണ് ഈ ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1538 പേ​ർ ഈ ​വ​ർ​ഷം എ​ലി​പ്പ​നി​ബാ​ധി​ത​രാ​യി. ഈ ​മാ​സം മാ​ത്രം 159 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

4949 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ക​ണ്ടെ​ത്തി​യ​തി​ൽ ഈ ​മാ​സ​ത്തെ ക​ണ​ക്ക് 298. ഈ ​വ​ർ​ഷം ഇ​തു​വ​രെ 427 ഷി​ഗെ​ല്ല കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 7042 ഇ​ൻ​ഫ്ളു​വ​ൻ​സ കേ​സു​ക​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 84 പേ​ർ മ​രി​ച്ചു. ഈ ​മാ​സം മാ​ത്രം 1098 പേ​രാ​ണു രോ​ഗ​ബാ​ധി​ത​രാ​യ​ത്.

കൂ​ടാ​തെ സി​ക്ക വൈ​റ​സ്, മ​സ്തി​ഷ്ക​ജ്വ​രം, ഹെ​പ്പ​റ്റൈ​റ്റി​സ് ഇ, ​മ​ലേ​റി​യ, മ​ങ്കി​പോ​ക്സ്, ചി​ക്ക​ൻ​പോ​ക്സ്, സ്ക്ര​ബ് തൈ​പ​സ്, ഡി​ഫ്തീ​രി​യ, നി​പ, മം​പ്സ്, ഷി​ഗെ​ല്ല, വെ​സ്റ്റ് നൈ​ൽ, അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് 73 പേ​രും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് 33 പേ​രും ഷി​ഗെ​ല്ല ബാ​ധി​ച്ച് എ​ട്ടു​പേ​രും ചി​ക്കു​ൻ​ഗു​നി​യ ബാ​ധി​ച്ച് ഒ​രാ​ളും മ​രി​ച്ചു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം പി​ടി​പെ​ടു​ന്ന​വ​രു​ടെ ക​ണ​ക്കു​ക​ളും ഉ​യ​രു​ക​യാ​ണ്. ഈ ​വ​ർ​ഷം 43 പേ​രും ഈ ​മാ​സം ഒ​രാ​ളും മ​ര​ണ​പ്പെ​ട്ടു.വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ബാ​ധി​ച്ച് ഓ​ഗ​സ്റ്റ് വ​രെ 349 പേ​രാ​ണു മ​ര​ണ​പ്പെ​ട്ട​ത്. വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ സം​ശ​യി​ച്ച് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

സം​സ്ഥാ​ന​മൊ​ട്ടാ​കെ മ​ഴ നാ​ശം വി​ത​ച്ച​തോ​ടെ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ഷി​ഗെ​ല്ല തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കു​ത്ത​നെ ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. മ​ലി​ന​മാ​യ കു​ടി​വെ​ള്ളം, ശു​ചി​ത്വ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം, കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത്, മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​തി​രി​ക്ക​ൽ, തി​ര​ക്കേ​റി​യ ജീ​വി​ത​സാ​ഹ​ച​ര്യം, മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് സം​സ്ഥാ​ന​ത്തു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​ക്കു​ന്ന​ത്. രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാ​ത്ത​തു മ​ര​ണ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു.

ആ​ശ​ങ്ക​യു​യ​ർ​ത്തി എ​ച്ച്1 എ​ൻ1
ഈ ​മാ​സം ഇ​തു​വ​രെ എ​ച്ച്1 എ​ൻ1 രോ​ഗം ബാ​ധി​ച്ച് പ​ന്ത്ര​ണ്ടു മ​ര​ണ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൃ​ശൂ​രി​ൽ അ​ഞ്ചും പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ര​ണ്ടു​വീ​ത​വും ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ വീ​ത​വു​മാ​ണു മ​രി​ച്ച​ത്. ജൂ​ലൈ 28നു ​മ​ല​പ്പു​റ​ത്തും 29നു ​കൊ​ല്ല​ത്തും രോ​ഗം ബാ​ധി​ച്ച് ഓ​രോ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment