അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് കാ​മു​കി പി​ൻ​മാ​റി; പ്ര​ശ്നം പ​റ​ഞ്ഞ് തീ​ർ​ക്കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി;​സു​ര​മ്യ​യു​ടെ മ​ര​ണ​ത്തി​ൽ ന​ടു​ങ്ങി നാ​ട്

പ​റ​വൂ​ര്‍: പ്ര​ണ​യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ലു​വ എ​ട​ത്ത​ല എ​ന്‍​എ​ഡി ക​വ​ല പു​റ​ത്തു​പാ​റ വീ​ട്ടി​ല്‍ ശ​ശി​കു​മാ​റി​ന്‍റെ​യും സാ​ബി​ത​യു​ടെ​യും മ​ക​ള്‍ പി.​എ​സ്. സു​ര​മ്യ​യാ​ണു (24) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് വ​ട​ക്കേ​ക്ക​ര മു​റ​വ​ന്തു​രു​ത്ത് കോ​ല​ഞ്ചേ​രി ഷി​ബി​നെ (34) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മു​റ​വ​ന്തു​രു​ത്തി​ലെ ഷി​ബി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​ഞ്ചു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. നാ​ലു മാ​സം മു​മ്പ് പെ​ണ്‍​കു​ട്ടി ബ​ന്ധ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പി​ന്മാ​റ്റ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന ഷി​ബി​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​മ്യ ഇ​ന്ന​ലെ രാ​വി​ലെ ബ​സി​ല്‍ പ​റ​വൂ​രി​ലെ​ത്തി. സി​എ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ട്രെ​യി​നി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ര​മ്യ ജോ​ലി​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണു രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്.

പ​റ​വൂ​രി​ലെ​ത്തി​യ സു​ര​മ്യ​യെ ഷി​ബി​ന്‍ ബൈ​ക്കി​ല്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഷി​ബി​ന്‍ മു​റി​യി​ല്‍ വ​ച്ച് ക​ത്തി​യെ​ടു​ത്തു സു​ര​മ്യ​യെ കു​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ മു​റി​യി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഷി​ബി​ന്‍ ബൈ​ക്കി​ല്‍ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സു​ര​മ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​ണു സു​ര​മ്യ​ക്കു കു​ത്തേ​റ്റ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ പി​ടി​വ​ലി​യി​ല്‍ ഷി​ബി​ന്‍റെ കൈ​ക​ള്‍​ക്കും മു​റി​വേ​റ്റു.

ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം സു​ര​മ്യ​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. സ​ഹോ​ദ​ര​ന്‍: സൂ​ര​ജ്.

Related posts

Leave a Comment