ഇനി ഒന്നുകൊണ്ടും പേടിക്കണ്ട… സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്താ​ൻ പ​രി​ച​യ സ​മ്പ​ന്ന​രാ​യ സ്ഥി​രം ​ഡ്രൈ​വ​ർ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ നീ​ക്ക​വു​മാ​യി മാ​നേ​ജ്‌​മെ​ന്‍റ്. സു​പ്പ​ർ​ഫാ​സ്റ്റ് മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള എ​ല്ലാ സൂ​പ്പ​ർ ക്ലാ​സ്, ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ലും ഇ​നി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥി​രം ഡ്രൈ​വ​ർ​മാ​രെ മാ​ത്ര​മേ നി​യോ​ഗി​ക്കാ​വൂ.
സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​തും സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ.

‌ഏ​റ്റ​വും പ​രി​ച​യ സ​മ്പ​ന്ന​രാ​യ, മി​ക​ച്ച ഡ്രൈ​വിം​ഗ് നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്ഥി​രം വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ സൂ​പ്പ​ർ ക്ലാ​സ്, ദീ​ർ​ഘ ദൂ​ര ബ​സു​ക​ളി​ൽ ഡ്യൂ​ട്ടി​യ്ക്ക് അ​യ​യ്ക്കാ​വു എ​ന്ന് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ്ന​ല്കി.

നി​ല​വി​ൽ പ​രി​ച​യ സ​മ്പ​ന്ന​ത കു​റ​ഞ്ഞ​വ​രും ദി​വ​സ വേ​ത​ന​ക്കാ​രാ​യ ബ​ദ​ലി ഡ്രൈ​വ​ർ​മാ​രു​മൊ​ക്കെ​യാ​ണ് സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ഇ​ത് ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

അ​വി​ചാ​രി​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥി​രം ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലെ​ങ്കി​ൽ താ​ത്ക്കാ​ലി​ക ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും സീ​നി​യോ​റി​റ്റി മാ​ന​ദ​ണ്ഡ​മാ​ക്കി ഏ​റ്റ​വും സീ​നി​യ​റും പ​രി​ച​യ സ​മ്പ​ന്ന​നു​മാ​യ ഡ്രൈ​വ​റെ നി​യോ​ഗി​ക്കാം.

ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളോ​ട് സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് താ​ത്പ​ര്യ​ക്കു​റ​വു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ ദി​വ​സ വേ​ത​ന​ക്കാ​രാ​യ ബ​ദ​ലി ഡ്രൈ​വ​ർ​മാ​ർ ഏ​ത് സ​ർ​വീ​സ് പോ​കാ​നും സ​ന്ന​ദ്ധ​രാ​ണ് എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യ​ക​ത.
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment