തേ​ങ്ങ വി​ല ഇ​ടി​യു​ന്നു: ക​ർ​ഷ​ക​ർ നി​രാ​ശ​യി​ൽ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് തേ​ങ്ങ​യു​ടെ വി​ല ഇ​ടി​യു​ന്നു. കേ​ര​ള​ത്തി​ൽ 40 മു​ത​ൽ 50 വ​രെ​യാ​ണ് നി​ല​വി​ൽ ഒ​രു കി​ലോ നാ​ളി​കേ​ര​ത്തി​ന്‍റെ ചി​ല്ല​റ വി​ൽ​പ​ന വി​ല. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് നാ​ളി​കേ​ര വി​ല ഇ​ത്ര​യും താ​ഴു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​റു​മ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ച്ച​ത്തേ​ങ്ങ വി​ല കി​ലോ​യ്ക്കു 80 മു​ത​ൽ 85 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് പി​ന്നീ​ട് ഏ​റെ​ക്കാ​ലം 60 മു​ത​ൽ 65 രൂ​പ​യാ​യി നി​ല​നി​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​കു​തി​ക്ക​ടു​ത്തേ​ക്ക് വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​നം കൂ​ടി​യ​തും കേ​ര​ള​ത്തി​ലേ​ക്ക് ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​തു​മാ​ണ് വി​ല​യി​ടി​വി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ത​മി​ഴ്നാ​ട്ടി​ൽ ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞ സ​മ​യ​ത്താ​ണ് കേ​ര​ള​ത്തി​ൽ വ​ലി​യ തോ​തി​ൽ നാ​ളി​കേ​ര​ത്തി​ന് വി​ല ഉ​യ​ർ​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം മൂ​ലം നാ​ളി​കേ​ര മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​തും വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി.

ക​യ​റ്റു​മ​തി മു​ട​ങ്ങി​യ​തി​നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നാ​ളി​കേ​രം അ​ധി​ക​വും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലേ​ക്കാ​ണെ​ത്തു​ന്ന​ത്. വേ​ന​ലി​ൽ അ​നു​ഭ​വ​പ്പെ​ട്ട അ​സാ​ധാ​ര​ണ ചൂ​ടു മൂ​ലം നാ​ളി​കേ​രം പെ​ട്ടെ​ന്ന് വി​ള​ഞ്ഞ​തും കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദ​നം കൂ​ടി​യ​തും വി​പ​ണ​യി​ൽ വി​ല​ക്കു​റ​വി​ന് കാ​ര​ണ​മാ​യി.

നാ​ളി​കേ​ര വി​ല കു​റ​ഞ്ഞ​തോ​ടെ വെ​ളി​ച്ചെ​ണ്ണ​യ്ക്കും കൊ​പ്ര​യ്ക്കു​മെ​ല്ലാം വി​ല​യി​ടി​വു​ണ്ടാ​യി. കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ കൊ​പ്ര​യു​ടെ വി​ല കു​റ​ഞ്ഞ​തും കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ളി​കേ​ര​ത്തി​ന്‍റെ വ​ര​വ് കൂ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ആ​ല​പ്പു​ഴ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഈ ​വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കു​ക​യാ​ണ്.

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം

Related posts

Leave a Comment