തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ ബ്ലേഡ് പ്രയോഗം, പോലീസ് കേസെടുത്തു. മാരകായുധം ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച വകുപ്പും പൊതുമുതല്‍ നശിപ്പിച്ച വകുപ്പും ചുമത്തി. എസ്എഫ്ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
ഇന്നലെയാണ് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തിയിരുന്നു.
ഇതിനിടെയാണ് ബ്ലേഡുകള് നിലത്തുവീണത്. പോലീസിനെ ആക്രമിക്കാന്‍ സമരക്കാര്‍ കൊണ്ട് വന്ന ബ്ലേഡുകളാണെന്ന് പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ആരോപണം എസ്എഫ്ഐ നിഷേധിച്ചിരുന്നു.
