ജോൺസൺ മാസ്റ്ററുടെ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാടു തലമുറകൾക്കു പ്രചോദനമാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ജോൺസൺ മാഷ് അക്കാദമിയുടെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണ്. ഒരുപാടു കാലമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ജോൺസൺ മാസ്റ്ററുടെ മ്യൂസിക് അക്കാദമി.
തൃശൂരിൽ വന്നപ്പോൾ ഞാൻ ആ ആവശ്യം ഉന്നയിച്ചിരുന്നു. സാധാരണ രാഷ്്ട്രീയക്കാർ കേട്ടു മറക്കുന്നതുപോലെ എന്നാണ് ആദ്യം കരുതിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം എന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓർമയുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. അപ്പോൾ എനിക്ക് മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്നു ബോധ്യമായി. സംഗീതത്തിന്റെ വളർച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
