‘ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ പേ​രി​ൽ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്ന പ്ര​ഖ്യാ​പ​നം ഒ​രു​പാ​ടു ത​ല​മു​റ​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ണ്, മു​ഴു​വ​ൻ ക്രെ​ഡി​റ്റും മു​ഖ്യ​മ​ന്ത്രി​ക്ക്’: ഔ​സേ​പ്പ​ച്ച​ൻ

ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ പേ​രി​ൽ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്ന പ്ര​ഖ്യാ​പ​നം ഒ​രു​പാ​ടു ത​ല​മു​റ​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ. ജോ​ൺ​സ​ൺ മാ​ഷ് അ​ക്കാ​ദ​മി​യു​ടെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. ഒ​രു​പാ​ടു കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​യി​രു​ന്നു ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ മ്യൂ​സി​ക് അ​ക്കാ​ദ​മി.

തൃ​ശൂ​രി​ൽ വ​ന്ന​പ്പോ​ൾ ഞാ​ൻ ആ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. സാ​ധാ​ര​ണ രാ​ഷ്്ട്രീ​യ​ക്കാ​ർ കേ​ട്ടു മ​റ​ക്കു​ന്ന​തു​പോ​ലെ എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം എ​ന്നെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​ത് ഓ​ർ​മ​യു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്നു ബോ​ധ്യ​മാ​യി. സം​ഗീ​ത​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ക്കാ​ദ​മി പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment