മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ആ​ക്ര​മ​ണം: ആ​ൽ​ബെ​ർ​ട്ട​യി​ൽ ഇ​ന്ത്യ​ൻ വ്യാ​പാ​രി കൊ​ല്ല​പ്പെ​ട്ടു

ആ​ൽ​ബെ​ർ​ട്ട: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ൽ മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യാ​പാ​രി സു​ഖ്ജി​ത് സ​ണ്ണി ര​ൺ​ധാ​വ (48) കൊ​ല്ല​പ്പെ​ട്ടു.

എ​ഡ്മ​ൺ​ട്ട​ണി​ലെ സെ​ൻ​ട്ര​ൽ മേ​ഖ​ല​യി​ലു​ള്ള ഒരു മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു ര​ൺ​ധാ​വ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ക​ട​യി​ൽ ന​ട​ന്ന​താ​യി ക​രു​തു​ന്ന മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ 22 വയസുകാ​ര​നാ​യ നി​ക്കോ​ള​സ് ബ​ട്‌​ല​ർ-​ചോ​വേ​സ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കൊലപാതക കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment