മ​ര​ണ​വ​ക്ത്ര​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട​ൽ; കാ​ന​ഡ​യി​ൽ കൂ​റ്റ​ൻ ക​ര​ടി​യു​ടെ മു​ന്നി​ൽ അ​സാ​മാ​ന്യ ധൈ​ര്യം കാ​ണി​ച്ച് യു​വ​തി; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട​യി​ൽ വ​ള​ർ​ത്തു​നാ​യ്ക്കൊ​പ്പം രാ​വി​ല​ത്തെ ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ യു​വ​തി 180 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കൂ​റ്റ​ൻ ഗ്രി​സ്ലി ക​ര​ടി​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി. വ​ന​പാ​ത​യി​ലൂ​ടെ ത​ങ്ങ​ളെ വേ​ട്ട​യാ​ടാ​നെ​ന്ന വ​ണ്ണം പി​ന്തു​ട​രു​ക​യും പ​ല​ത​വ​ണ ആ​ക്ര​മി​ക്കാ​ൻ ആ​ഞ്ഞ​ടു​ക്കു​ക​യും ചെ​യ്ത ക​ര​ടി​യു​ടെ മു​ന്നി​ൽ അ​സാ​മാ​ന്യ​മാ​യ ആ​ത്മ​സം​യ​മ​ന​ത്തോ​ടെ​യാ​ണ് യു​വ​തി നി​ല​കൊ​ണ്ട​ത്. ഈ ​ഭ​യ​പ്പെ​ടു​ത്തു​ന്ന നി​മി​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ര​ള​ലി​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ആ​ൽ​ബ​ർ​ട്ട ഫോ​റ​സ്ട്രി ആ​ൻ​ഡ് പാ​ർ​ക്ക്സ് വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, മൗ​ണ്ട് എം​ഗാ​ഡി​ൻ ലോ​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​യ്യി​ൽ ഒ​രു ക​പ്പ് കോ​ഫി​യു​മാ​യി ത​ന്‍റെ വ​ള​ർ​ത്തു​നാ​യെ​യും കൂ​ട്ടി ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു യു​വ​തി. വൈ​റ​ലാ​യ 1 മി​നി​റ്റും 21 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ, ഇ​വ​ർ മു​ന്നോ​ട്ട് നീ​ങ്ങു​മ്പോ​ൾ തൊ​ട്ടു​പി​ന്നാ​ലെ അ​ക്ര​മ​ണ സ്വ​ഭാ​വ​ത്തോ​ടെ ക​ര​ടി പി​ന്തു​ട​രു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം.

ക​ര​ടി​യെ ക​ണ്ട് വ​ള​ർ​ത്തു​നാ​യ് പ​ല​ത​വ​ണ തി​രി​ഞ്ഞു​നി​ന്നു കു​ര​ച്ചെ​ങ്കി​ലും, യു​വ​തി പ​രി​ഭ്രാ​ന്ത​യാ​കാ​തെ ഉ​റ​ച്ച ശ​ബ്ദ​ത്തി​ൽ “വേ​ണ്ട, ദൂ​രെ പോ​കൂ” എ​ന്ന് ക​ര​ടി​യോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വേ​ഗ​ത കു​റ​ച്ച ക​ര​ടി പെ​ട്ടെ​ന്ന് അ​തി​വേ​ഗ​ത്തി​ൽ യു​വ​തി​ക്ക് നേ​രെ ആ​ക്ര​മി​ക്കാ​ൻ പാ​ഞ്ഞ​ടു​ത്തു.

ക​ര​ടി നേ​രെ നേ​രെ പാ​ഞ്ഞ​ടു​ത്ത​പ്പോ​ഴും യു​വ​തി ഉ​റ​ക്കെ “വേ​ണ്ട” എ​ന്ന് നി​ല​വി​ളി​ച്ചെ​ങ്കി​ലും ഭ​യ​ന്നോ​ടാ​ൻ ശ്ര​മി​ച്ചി​ല്ല. യു​വ​തി ഓ​ടാ​തി​രു​ന്ന​താ​ണ് ക​ര​ടി​യെ പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ​ത്. ഒ​ടു​വി​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ ക​ര​ടി തൊ​ട്ട​ടു​ത്ത കാ​ട്ടി​ലേ​ക്ക് ക​യ​റി ഇ​വ​രെ​ത്ത​ന്നെ നി​രീ​ക്ഷി​ച്ചു നി​ന്നു. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് യു​വ​തി കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​യ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ആ​ൽ​ബ​ർ​ട്ട ഫോ​റ​സ്ട്രി ആ​ൻ​ഡ് പാ​ർ​ക്ക്സ് വ​കു​പ്പ് മൗ​ണ്ട് ഷാ​ർ​ക്ക് റോ​ഡ്, റ​മ്മ​ൽ ലേ​ക്ക് ട്ര​യ​ൽ തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​യു​ടെ അ​സാ​മാ​ന്യ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment