പ്രതിപക്ഷ നേതാവിന്‍റെ യാ​ത്ര വൈ​കി​യ സം​ഭ​വം: കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ര​ണം നാ​ല് മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ  യാ​ത്ര വൈ​കി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.50-ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര തി​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നാ​യി പി.​ബി യോ​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നി​റ​ങ്ങി കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ബോ​ർ​ഡിം​ഗ് ആ​രം​ഭി​ച്ച വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര ചെ​യ്യു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം വി​മാ​ന​ക്ക​മ്പ​നി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തി​രു​ന്ന​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. അ​തേ​സ​മ​യം, യാ​ത്ര​യെ​ക്കു​റി​ച്ച് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ കൃ​ത്യ​മാ​യ സ​മ​യ​വി​വ​രം കൈ​മാ​റി​യി​ല്ലെ​ന്നു​മാ​ണ് കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

കോ​ഴി​ക്കോ​ട് വി​മാ​നം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന്, പി​ന്നീ​ട് രാ​ത്രി 7.15-നു​ള്ള വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഈ ​വി​മാ​ന​വും 25 മി​നി​റ്റോ​ളം വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. 

Related posts

Leave a Comment