ബോ​സ് സ്‌​കാം ; 75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ച് കേ​ര​ള പോ​ലീ​സ്;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ക​മ്പ​നി​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ധ​ന​കാ​ര്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ സൈ​ബ​ര്‍ ത​ട്ടി​പ്പാ​യ ബോ​സ് സ്‌​കാം അ​ഥ​വാ CEO Impersonation Fraud വ​ഴി ത​ട്ടി​യെ​ടു​ത്ത 75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ച് കേ​ര​ള പോ​ലീ​സ് .

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഇ​ത്ത​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ നി​ന്ന് 95 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​പ്പ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​ല്‍ 75 ല​ക്ഷം രൂ​പ സൈ​ബ​ര്‍ പോ​ലീ​സ് തി​രി​ച്ചു പി​ടി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ
ഈ ​ത​ട്ടി​പ്പി​ല്‍ സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ചെ​യ​ര്‍​മാ​ന്‍, ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലോ അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യോ ധ​ന​കാ​ര്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യാ​ജ സാ​മ്പ​ത്തി​ക നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി സ്ഥാ​പ​ന​ത്തി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു.

ആ​ര്‍​ബി​ഐ അ​ല്ലെ​ങ്കി​ല്‍ ഔ​ദ്യോ​ഗി​ക ഓ​ഡി​റ്റ് ടീ​മു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കും. തു​ട​ര്‍​ന്ന്, സി​പ് ഫ​യ​ലു​ക​ളി​ലൂ​ടെ മാ​ല്‍​വെ​യ​ര്‍ അ​ട​ങ്ങി​യ ഫ​യ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ളു​ടെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കും. കൂ​ടാ​തെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ​പ്രൊ​ഫൈ​ലു​ക​ള്‍ നി​ര്‍​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ കൈ​ക്ക​ലാ​ക്കു​ക​യോ ചെ​യ്യു​ന്നു.

വെ​ബ് വാ​ട്ട്‌​സ് ആ​പ്പ് സെ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് സി ​ഇ​ഒ​യു​ടെ പേ​രി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ന്നു.ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തോ​ട് അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ദ്ദി​ഷ്ട ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കും. ചി​ല കേ​സു​ക​ളി​ല്‍ സ്വ​ന്തം ന​മ്പ​ര്‍ സി ​ഇ ഒ ​അ​ല്ലെ​ങ്കി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു.
ജീ​വ​ന​ക്കാ​ര്‍ ശ്ര​ദ്ധി​ക്കു​ക
വാ​ട്‌​സ്ആ​പ്പ് അ​ല്ലെ​ങ്കി​ല്‍ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ മാ​ത്രം വി​ശ്വ​സി​ച്ച് പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്ത​രു​ത്.

വ​ലി​യ തു​ക​ക​ള്‍ കൈ​മാ​റു​ന്ന​തി​ന് മു​ന്പ് ഉ​ന്ന​തഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് വി​ളി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം

അ​പ​രി​ചി​ത​രി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ZIP, EXE, DLL ഫ​യ​ലു​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​റ​ക്ക​രു​ത്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി വാ​ട്‌​സ്ആ​പ്പി​ലെ ലി​ങ്ക്ഡ് ഡി​വൈ​സ​സ് ഏ​തൊ​ക്കെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ഒ​ന്നി​ല​ധി​കം പേ​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക.

സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ന്‍​ഡോ​സ് കം​പ്യൂ​ട്ട​റു​ക​ളി​ല്‍ ആ​ന്‍റിവൈ​റ​സ്, Endpoint Protection, Software Rtseriction Policies എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ക.
സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്ക് Multi-Level Approval സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​രി​ലോ, www.cybercri me.gov.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.

Related posts

Leave a Comment