ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് : അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ സ​മ​ഗ്ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്. ശ​ശി​ധ​ര​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ജ​സ്റ്റീ​സ് വി.​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​വി​ല്ല. കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് ഉ​ട​ന്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ന് ഇ​നി സ​മ​യം നീ​ട്ടി ന​ല്‍​കി​ല്ലെ​ന്നും കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നാ​ഷ​ണ​ല്‍ മെ​റ്റ​ല​ര്‍​ജി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ചെ​ന്നൈ​യി​ലെ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ഗ്ര​ഹ​ങ്ങ​ള്‍ മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ള്‍ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ത്തെ തീ​രു​മാ​ന​ങ്ങ​ളും ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്നും നേ​ര​ത്ത് എ​സ്‌​ഐ​ടി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

സ്വ​ര്‍​ണം പൂ​ശാ​നാ​യി ശി​ല്‍​പ​ങ്ങ​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തി​ല്‍ ബോ​ര്‍​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ 025ല്‍ ​സ​ന്നി​ധാ​ന​ത്തെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ കൊ​ണ്ടു​പോ​യ​തി​ല്‍ പ്ര​തി​ക​ളു​ടെ പ​ങ്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യും വ്യ​ക്ത​മാ​ക്കു​ന്ന സ​മ​ഗ്ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment