താ​മ​സ​ മു​റി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും ഏ​റ്റു​മു​ട്ട​ലും: യു​വാ​വി​ന്‍റെ കു​ത്തേ​റ്റ് സ​ഹോ​ദ​ര​ന് ദാ​രു​ണ​മാ​യ അ​ന്ത്യം

കോ​ട്ട​യം: പൂ​വ​ൻ​തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ സ്വ​കാ​ര്യ റ​ബ​ർ ക​മ്പ​നി​യി​ൽ സ​ഹോ​ദ​ര​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​സാം സ്വ​ദേ​ശി​യും പൂ​വ​ൻ​തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ സ്വ​കാ​ര്യ റ​ബ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ മ​ഹ​ൻ ബ​റു​വ (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പ്ര​തി​യു​ടെ സ​ഹോ​ദ​ര​നും ഇ​തേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​ന്ന ന​യ​ൻ ബ​റു​വ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ അ​ച്ഛ​നും ഇ​തേ ക​മ്പ​നി​യി​ൽ ത​ന്നെ ജോ​ലി നോ​ക്കു​ക​യാ​ണ്.

ക​മ്പ​നി​യി​ലെ താ​മ​സ​മു​റി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും മ​ഹ​ൻ ബ​റു​വ മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​തി​യെ ചീ​ത്ത​വി​ളി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹ​ൻ ബ​റു​വ​യെ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു. കോ​ട്ട​യം ഈ​സ്റ്റ്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment