അ​യോ​ധ്യ കൊ​ള്ള: പ്ര​തി​ക​ൾ സം​ഭാ​വ​നക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കൊ​ള്ള​യി​ൽ പ്ര​തി​ക​ൾ സം​ഭാ​വ​ന ക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ഞ്ച് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ലു​ണ്ട്.

കാ​ണി​ക്ക എ​ണ്ണു​ന്ന​തി​ന് ട്ര​സ്റ്റ് നി​യോ​ഗി​ച്ച​ത് 50 പേ​രെ​യാ​ണെ​ന്നും എ​സ്ബി​ഐ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും സ്വ​കാ​ര്യ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 45 ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കൈ​യി​ലു​ള്ളൂ​വെ​ന്ന​താ​ണ് തി​രി​ച്ച​ടി.

അ​യോ​ധ്യ ക്ഷേ​ത്ര​ക്കൊ​ള്ള സി​ബി​ഐ​ക്ക് വി​ടു​ന്ന​തും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ വീ​ഡി​യോ ല​ഭി​ച്ച​ത്. സു​പ്രീം​കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

ട്ര​സ്റ്റ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ച​മ്പ​ത് റാ​യി​യാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നും ത​ന്‍റെ സ​ഹോ​ദ​ര​നെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും കേ​സി​ലെ മു​ഖ്യ പ്ര​തി ടി​ന്നു യാ​ദ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു.

Related posts

Leave a Comment