തന്നെ പിന്തുടര്ന്നെത്തിയ പപ്പരാസികള്‍ക്ക് നേരേ പൊട്ടിത്തെറിച്ചു ബോളിവുഡ് നടി നേഹ ധൂപിയ. മുംബൈയില്‍ ഒരു ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നേഹ. അതിനിടയിലായിരുന്നു സംഭവം. തന്റെ ശരീരഭാഗങ്ങളെ ഫോക്കസ് ചെയ്ത് പപ്പരാസികൾ ചിത്രങ്ങളെടുത്തതാണ് നേഹയെ ചൊടിപ്പിച്ചത്.
അപമാനപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളൊന്നും എടുക്കരുത് എന്ന് അഭ്യര്‍ഥിച്ചിട്ടും ആരും ഗൗനിക്കുന്നുണ്ടായിരുന്നില്ല. താരങ്ങള്‍ വരുമ്പോള്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് സ്വഭാവികമായ കാര്യമാണ്. മാന്യതയുടെ അതിര്‍വരമ്പുകള്‍ കൈവിടാത്ത തരത്തിലായിരിക്കണം കവറേജ്.
വളരെ മോശമായ തരത്തിലായിരുന്നു അവര്‍ വീഡിയോ എടുത്തത്. അവരോട് വീണ്ടും വീണ്ടും പറഞ്ഞിട്ടും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബാക്ക് ഷോട്ടുകളായിരുന്നു അവരൊക്കെ കൂടുതലും എടുത്തത്. അതാണ് താന്‍ ചൂടായത്- നേഹ പറഞ്ഞു. നിരവധി പേരാണ് നേഹയെ പിന്തുണച്ച് എത്തിയത്.
കരിയറിലെ തുടക്ക കാലത്ത് വളരെ മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് താനെന്നു നേഹ മുന്‍പു പറഞ്ഞതു വലിയ വാർത്തയായിരുന്നു. പത്തു വര്‍ഷത്തോളം ഒന്നു ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്നാണു നേഹ പറഞ്ഞത്. കാസ്റ്റിംഗ് ഡയറക്ടറുടെ വാക്കുകളാണ് തന്നെ തളര്‍ത്തിയത്. കരിയറിലെ തുടക്ക കാലത്തായിരുന്നു ഈ സംഭവം.
ടിവി ഷോയിലെ ഓഡിഷനിലായി പോവുന്നതിനിടയിലായിരുന്നു അത്. കാസ്റ്റിംഗ് ഡയറക്ടറുടെ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. അയാള്‍ ഇങ്ങോട്ട് നോക്കിയപ്പോള്‍ മുഖത്തുനോക്കി പുഞ്ചിരിച്ചിരുന്നു. ഇങ്ങനെ ചിരിക്കരുത്, വളരെ മോശമാണ് നിങ്ങളുടെ ചിരി എന്നുമായിരുന്നു അയാള്‍ പറഞ്ഞത്. അത്ര കാര്യമാക്കേണ്ടാത്തതെന്ന് തോന്നുമെങ്കിലും തന്നെ സംബന്ധിച്ച് അത് വലിയ ഷോക്കായിരുന്നുവെന്ന് നേഹ പറഞ്ഞിരുന്നു.
പത്തു വര്‍ഷത്തോളം ചിരിച്ച് പോസ് ചെയ്യാന്‍ തന്നെ മടിയായിരുന്നു. ഫോട്ടോയിലും, ഓഡീഷനിലുമൊന്നും പിന്നീട് ചിരിക്കാറേയില്ലായിരുന്നു. എന്റെ ചിരി പോരെന്നായിരുന്നു ഞാനും വിചാരിച്ചത്. എന്നാല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ജയിച്ചതോടെയായിരുന്നു അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്ന് മനസിലാക്കുന്നത്- നേഹ പറഞ്ഞു.
