ഒറ്റയടിയിൽ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ന്യൂ​യോ​ര്‍​ക്ക്: ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026-ന്‍റെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഘാ​ന​യെ ത​ക​ർ​ത്ത് കൊ​ളം​ബി​യ. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കൊ​ളം​ബി​യ​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ‌ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും പ​ന്ത് കൈ​വ​ശം വ​ച്ച​ത് കൊ​ളം​ബി​യ​യാ​ണ്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ആ​ക്ര​മ​ണ ഫു​ട്ബോ​ൾ പു​റ​ത്തെ​ടു​ത്ത ഘാ​ന കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ​ത്തെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി. എ​ന്നാ​ല്‍ 14-ാം മി​നി​റ്റി​ല്‍ കൊ​ളം​ബി​യ ലീ​ഡ് എ​ടു​ത്തു. ലൂ​യി​സ് സു​വാ​ര​സ് ന​ല്‍​കി​യ ക്രോ​സ് സ്വീ​ക​രി​ച്ച ജോ​ണ്‍ അ​രി​യാ​സ് മ​നോ​ഹ​ര​മാ​യി പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

സ​മ​നി​ല​യ്ക്കാ​യി ഘാ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും കൊ​ളം​ബി​യ​ൻ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. വി​ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന ടീ​മാ​യി കൊ​ളം​ബി​യ മു​ന്നോ​ട്ട്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡാ​ണ് കൊ​ളം​ബി​യ​യു​ടെ എ​തി​രാ​ളി​ക​ള്‍.v

Related posts

Leave a Comment