തമിഴ്നാട് മുഖ്യമന്ത്രി ഒഴിഞ്ഞ, വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍നിന്നു മത്സരിക്കാനില്ല. വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിനുവേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപവത്കരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്.
ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അതു തട്ടിയെടുക്കുന്നതു ശരിയല്ല.
ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്റെ നയം. -രാഘവ ലോറൻസ്
