“ക​രു​ത​ൽ’ ഒ​റ്റി​റ്റി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം

പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​ സം​വി​ധാ​യ​ക​ൻ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ക​യും പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ സാ​ബു ജ​യിം​സ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും കാ​മ​റ​യും കൈ​കാ​ര്യം ചെ​യ്ത “ക​രു​ത​ൽ’ സി​നി​മ​യ്ക്ക് ഒ​റ്റി​റ്റിയി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത. സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള പ്ര​മേ​യ​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് തിയ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ “ക​രു​ത​ലി​ന്’ “Best Film with Social Relevance’ വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. ചി​ത്രം ഇ​പ്പോ​ൾ “First Shows” OTT യി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ക​രു​ത​ൽ കാ​ണാൻ www.firstshows.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

മി​ക​ച്ച പ്രേ​ക്ഷ​ക​പ്ര​ശം​സ ല​ഭി​ച്ച ക​രു​ത​ൽ, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് കേ​ര​ള​ത്തി​നു പു​റ​മെ യു​എ​സ്, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​മേ​രി​ക്ക, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു സി​നി​മ​യി​ൽ പോ​ലും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പോ​ലും ആ​കാ​തെ കു​റ​ച്ച് ഷോ​ർ​ട് ഫി​ലി​മു​ക​ൾ മാ​ത്രമെ​ടു​ത്ത് പ​രി​ച​യ​മു​ള്ള ജോ​മി ജോ​സ് എ​ന്ന സം​വി​ധാ​യ​ക​ന് ഇ​ത് മ​ല​യാ​ള സി​നി​മ​യി​ൽ സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു തു​ട​ക്ക​മാ​ണ് മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രി​ൽ നി​ന്നു കി​ട്ടി​യി​രി​ക്കു​ന്ന​ത്‌.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ അ​ച്ഛ​ന​മ്മ​മാ​ർ മ​ക്ക​ളു​ടെ സാ​നി​ധ്യം കൊ​തി​ക്കു​ന്ന​തി​ലെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞ​താ​യി​രു​ന്നു സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ ‘ക​രു​ത​ൽ’ ചെ​യ്യാ​ൻ ത​നി​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്നും തു​ട​ക്ക​ക്കാ​ര​നാ​യ ജോ​മി പ​റ​യു​ന്നു. നാ​യ​ക​ൻ പ്ര​ശാ​ന്ത് മു​ര​ളി​യെ​ക്കൂ​ടാ​തെ കോ​ട്ട​യം ര​മേ​ശ്, സി​ബി തോ​മ​സ്, സു​നി​ൽ സു​ഖ​ദ, ഐ​ശ്വ​ര്യ ന​ന്ദ​ൻ, സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ൻ, റോ​ബി​ൻ സ്റ്റീ​ഫ​ൻ, മോ​ളി പ​യ​സ്, ഷീ​ജോ പ​ഴ​യ​മ്പ​ള്ളി​ൽ, ആ​ർ​ജെ സു​രാ​ജ്, ജോ ​സ്റ്റീ​ഫ​ൻ, മാ​ത്യു മാ​പ്പി​ളേ​ട്ട്, ജോ​സ് കൈ​പ്പാ​റേ​ട്ട്, ടോ​മി ജോ​സ​ഫ്, റി​ജേ​ഷ്, അ​നി​ൽ ചേ​രി​യി​ൽ, വി​നോ​ദ് ചേ​രി​യി​ൽ, ജി​സ്ന ബാ​സ്റ്റി​ൻ, ഷെ​റി​ൻ സാം, ​ര​സ്മി തോ​മ​സ്, ശാ​ന്ത​മ്മ ഫി​ലി​പ്പ്, സ്മി​ത ലൂ​ക്ക്, ബി​ജി​മോ​ൾ സ​ണ്ണി, ന​യ​ന മി​ഥു​ൻ, സ​രി​ത തോ​മ​സ്, അ​ൻ​വി റെ​ജി, ദി​യ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

എ​ഡി​റ്റിംഗ്-സ​ന്ദീ​പ്, ബി​ജി​എം-അ​നി​റ്റ് പി. ​ജോ​യ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ-ജോ​ൺ​സ​ൺ മ​ങ്ങ​ഴ, ഷൈ​ജു കേ​ള​ന്ത​റ, ജോ​സ് കൈ​പ്പാ​റേ​ട്ട്, സ്മി​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പ്ര​സീ​ത ചാ​ല​ക്കു​ടി, കെ​സ്റ്റ​ർ, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, ബി​ന്ദു​ജ പ്രേം, ​സ്മി​സ് എ​ന്നി​വ​രാ​ണ് പാ​ടി​യ​ത്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-സ​ഞ്ജു സൈ​മ​ൺ മാ​ക്കി​ൽ, കോ-​പ്രൊ​ഡ്യൂ​സ​ഴ്സ്- മാ​ത്യു മാ​പ്പി​ളേ​ട്ട്, ശാ​ലി​ൻ ഷി​ജോ കു​ര്യ​ൻ പ​ഴ​യം​പ​ള്ളി​യി​ൽ, ടോ​മി ജോ​സ​ഫ്, ജോ ​സ്റ്റീ​ഫ​ൻ, ക​ല സം​വി​ധാ​നം- റോ​ബി​ൻ സ്റ്റീ​ഫ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ- ബൈ​ലോ​ൺ എ​ബ്ര​ഹാം, ച​മ​യം- പു​ന​ലൂ​ർ ര​വി, അ​നൂ​പ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ- റോ​ഷ​ൻ മാ​ത്യു, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, ഡി​ജി​റ്റ​ൽ പി​ആ​ർ​ഒ-മ​നു ശി​വ​ൻ.

Related posts

Leave a Comment