വ​യ​ലി​ൻ ക​ലാ​കാ​ര​നെ ഒ​ടു​വി​ൽ ആ​ന​ന്ദ് മ​ഹി​ന്ദ്ര ക​ണ്ടെ​ത്തി; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹൃ​ദ​യം തൊ​ടു​ന്ന കു​റി​പ്പു​മാ​യി വ്യ​വ​സാ​യി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന വൃ​ദ്ധ​നാ​യ വ​യ​ലി​ൻ ക​ലാ​കാ​ര​നെ ഒ​ടു​വി​ൽ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹി​ന്ദ്ര ക​ണ്ടെ​ത്തി. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ഭ​ഗ​വാ​ൻ മ​ല്ലി​ക്കി​നെ സ​ഹാ​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ഹി​ന്ദ്ര വ്യ​ക്തി​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ, ത​ന്‍റെ കൊ​ൽ​ക്ക​ത്ത ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യും ത​ന്‍റെ ചെ​റി​യൊ​രു ധ​ന​സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്ത വി​വ​രം ആ​ന​ന്ദ് മ​ഹി​ന്ദ്ര ത​ന്നെ​യാ​ണ് എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ത​ങ്ങ​ളെ തേ​ടി​യെ​ത്തി​യ മ​ഹി​ന്ദ്ര​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ‘സാ​രേ ജ​ഹാ​ൻ സേ ​അ​ച്ഛാ’ എ​ന്ന ഗാ​നം വ​യ​ലി​നി​ൽ വാ​യി​ച്ചാ​ണ് ഭ​ഗ​വാ​ൻ മ​ല്ലി​ക്ക് ന​ന്ദി അ​റി​യി​ച്ച​ത്. “അ​ഭി​മാ​ന​ത്തി​ന്‍റെ​യും അ​ന്ത​സ്സി​ന്‍റെ​യും പ്ര​തീ​കം” എ​ന്നാ​ണ് ആ​ന​ന്ദ് മ​ഹി​ന്ദ്ര അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് മ​റ്റെ​ന്തി​നേ​ക്കാ​ളും പ്ര​ധാ​നം അ​വ​രെ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​കു​ന്ന ഒ​രു ആ​സ്വാ​ദ​ക​വൃ​ന്ദ​മാ​ണെ​ന്നും, അ​തി​നാ​ൽ കൊ​ൽ​ക്ക​ത്ത​യി​ലു​ള്ള മ​റ്റു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​തം ആ​സ്വ​ദി​ക്ക​ണ​മെ​ന്നും മ​ഹി​ന്ദ്ര അ​ഭ്യ​ർ​ഥി​ച്ചു.

“ഭ​ഗ​വാ​ൻ മ​ല്ലി​ക്കി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ഭാ​ര്യ​യെ​യും ക​ണ്ടെ​ത്തി എ​ന്‍റെ ചെ​റി​യൊ​രു സം​ഭാ​വ​ന അ​വ​ർ​ക്ക് കൈ​മാ​റി​യ കൊ​ൽ​ക്ക​ത്ത ഓ​ഫീ​സി​ലെ സൗ​മ്യ​ദീ​പി​നോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ടും ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് ന​ന്ദി പ​റ​ഞ്ഞ​തെ​ന്ന് അ​റി​യാ​മോ? ‘സാ​രേ ജ​ഹാ​ൻ സേ ​അ​ച്ഛാ’ വാ​യി​ച്ചു​കൊ​ണ്ട്. അ​ഭി​മാ​ന​വും അ​ന്ത​സ്സും ഒ​ത്തു​ചേ​ർ​ന്ന വ്യ​ക്തി​ത്വം!” ആ​ന​ന്ദ് മ​ഹി​ന്ദ്ര എ​ക്സി​ൽ കു​റി​ച്ചു.

‘വെ​ർ​ട്ടി​ഗോ വാ​രി​യ​ർ’ എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലി​ൽ വ​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് 80 വ​യ​സ്സു​കാ​ര​നാ​യ ഭ​ഗ​വാ​ൻ മ​ല്ലി​ക്കി​ന്‍റെ ക​ഥ ലോ​ക​മ​റി​യു​ന്ന​ത്. കാ​ഴ്ച​ശ​ക്തി കു​റ​വാ​യി​ട്ടും, ത​ന്‍റെ ഭാ​ര്യ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വോ​ര​ത്തി​രു​ന്ന് 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​ന്‍റെ ത​ക​ർ​ന്ന വ​യ​ലി​ൻ വാ​യി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലും സം​ഗീ​ത​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​നി​വേ​ശ​വും ആ​ത്മാ​ഭി​മാ​ന​വും ആ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ഈ ​വീ​ഡി​യോ ക​ണ്ട് മ​ന​സ്സ് നി​റ​ഞ്ഞ ആ​ന​ന്ദ് മ​ഹി​ന്ദ്ര, അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മു​ൻ​പ് കു​റി​ച്ചി​രു​ന്നു​വെ​ങ്കി​ലും വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹ​ത്തെ എ​വി​ടെ ക​ണ്ടെ​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ത​ന്‍റെ കൊ​ൽ​ക്ക​ത്ത ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ അ​ദേ​ഹം ഈ ​ദൗ​ത്യം ഏ​ൽ​പ്പി​ച്ച​തും, ഒ​ടു​വി​ൽ അ​ത് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​യി മാ​റി​യ​തും.

Related posts

Leave a Comment