അ​മ്മ​യെ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക്യാ​പ്റ്റ​നാ​യി പ​റ​ത്തി പൈ​ല​റ്റ്; ഹൃ​ദ​യം ക​വ​ർ​ന്ന് വീഡി​യോ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ൾ

മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ മ​ക്ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് ഏ​തൊ​രു അ​ച്ഛ​ന​മ്മ​മാ​ർ​ക്കും ഏ​റെ അ​ഭി​മാ​ന​വും വി​കാ​ര​നി​ർ​ഭ​ര​വു​മാ​യ നി​മി​ഷ​മാ​ണ്. ഇ​പ്പോ​ഴി​താ, താ​ൻ ക്യാ​പ്റ്റ​നാ​യ ശേ​ഷം ആ​ദ്യ​മാ​യി അ​മ്മ​യെ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രി​യാ​യി കൂ​ടെ​ക്കൂ​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ട​പേ​ഷ് കു​മാ​ർ എ​ന്ന പൈ​ല​റ്റ്. അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ഈ ​മ​നോ​ഹ​ര യാ​ത്ര​യു​ടെ വി​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

വി​മാ​ന​ത്തി​ന്‍റെ ബോ​ർ​ഡി​ങ് ഗേ​റ്റി​ൽ വെ​ച്ച് ത​ന്‍റെ സ്പെ​ഷ്യ​ൽ യാ​ത്ര​ക്കാ​രി​യെ കാ​ത്തു​നി​ൽ​ക്കു​ന്ന പൈ​ല​റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റി​വ​രു​ന്ന അ​മ്മ മ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം പ​ങ്കു​വെ​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. സാ​ധാ​ര​ണ വ​ണ്ടി ഓ​ടി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കാ​റു​ള്ള ഉ​പ​ദേ​ശ​മാ​യ “പ​തു​ക്കെ പോ​കൂ” എ​ന്ന് വി​മാ​നം പ​റ​ത്തു​മ്പോ​ൾ അ​മ്മ പ​റ​ഞ്ഞി​ല്ലെ​ന്ന് ട​പേ​ഷ് വീ​ഡി​യോ​യി​ൽ ത​മാ​ശ​യാ​യി കു​റി​ച്ചു.

“ഒ​രു ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ അ​മ്മ​യെ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ത് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ന​ല്ല ലാ​ൻ​ഡി​ങ് ആ​യി​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു, എ​ങ്കി​ലും മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ ലാ​ൻ​ഡ് ചെ​യ്യാ​ൻ സാ​ധി​ച്ചു​വെ​ന്ന് ട​പേ​ഷ് കു​മാ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

വി​മാ​ന​യാ​ത്ര​യ്ക്ക് ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലെ ലേ​ഓ​വ​റി​നി​ട​യി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് ചെ​ല​വ​ഴി​ച്ച നി​മി​ഷ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി അ​മ്മ സ്വി​മ്മി​ങ് പൂ​ളി​ൽ ഇ​റ​ങ്ങു​ന്ന​തും, ഇ​രു​വ​രും ഒ​ന്നി​ച്ച് ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം വി​ഡി​യോ​യി​ലു​ണ്ട്.

പി​ന്നീ​ട് അ​മ്മ​യെ സു​ര​ക്ഷി​ത​മാ​യി ട​പേ​ഷ് ത​ന്നെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലാ​ണ് ഈ ​വി​ഡി​യോ വൈ​റ​ലാ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ ഇ​തു​പോ​ലെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ര്യ​മെ​ന്നാ​ണ് വി​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment