പൊ​തി​ച്ചോ​റി​നു മു​ന്നി​ൽ പ​ക്ഷ​മി​ല്ല; അടൂരിലെ ബൂത്തിനു മുന്നിൽ നിന്നുള്ള ഈ കാഴ്ച കൗതുകമാകുന്നു

അ​ടൂ​ർ: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലും സു​ഹൃ​ദ് ബ​ന്ധ​ത്തി​ന് അ​ക​ൽ​ച്ച​യി​ല്ലെ​ന്ന് തെ​ളി​യി​ച്ച് വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ.

ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ബൂ​ത്തി​നു മു​ന്പി​ൽ ഒ​രു​മി​ച്ചി​രു​ന്ന് ഒ​രു പൊ​തി​ച്ചോ​റ് പ​ങ്കി​ട്ടെ​ടു​ത്ത​ത് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി.

ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ബീ​ന ബാ​ബു​ജാ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ എ​സ്. ഷ​മീ​റ​യു​മാ​ണ് വോ​ട്ടെ​ടു​പ്പ് ഉ​ച്ഛ​സ്ഥാ​യി​ലാ​യി​രി​ക്കേ വി​ശ​പ്പ​ട​ക്കാ​നാ​യി ഒ​രു പൊ​തി​ച്ചോ​റ് പ​ങ്കെ​ടു​ത്ത​ത്.

ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണെ​ന്നും ഒ​രാ​ൾ​ക്കു മാ​ത്ര​മേ ജ​യി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം ത​ങ്ങ​ൾ നേ​ര​ത്തെ ഉ​ൾ​ക്കൊ​ണ്ട​താ​ണെ​ന്നും ഫ​ലം വ​ന്ന​ശേ​ഷ​വും ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം തു​ട​രു​മെ​ന്നും ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു.

Related posts

Leave a Comment