സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ തി​രി​മറി: ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ര​ണ്ടാ​മ​ത്തെ യു​വ​തി​യും മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ തി​രി​മ​റി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ര​ണ്ടാ​മ​ത്തെ യു​വ​തി​യും മ​രി​ച്ചു. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി ഐ​ശ്വ​ര്യ (32) ആ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന അ​ഞ്ജു ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ 30-ാം തീ​യ​തി​യാ​ണ് ഇ​രു​വ​രും എ​ലി​വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ഞ്ജു​വും ഐ​ശ്വ​ര്യ​യും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​രി​ച്ച​ത്. വെ​ങ്ങാ​നൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ളാ​യി​രു​ന്ന ഇ​രു​വ​രും ത​ങ്ങ​ളു​ടെ സു​ഹൃ​ത്താ​യ സി​ന്ധു​വെ​ന്ന യു​വ​തി​ക്ക് 70 പ​വ​നോ​ളം സ്വ​ര്‍​ണം പ​ണ​യം വ​യ്ക്കാ​ന്‍ കൊ​ടു​ത്തു.

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് സി​ന്ധു​വി​ന് മ​റു​പ​ണ​യം വ​യ്ക്കാ​ന്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സി​ന്ധു ഈ ​സ്വ​ര്‍​ണം വി​റ്റു. തി​രി​കെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ ഇ​ട​പാ​ടു​കാ​ര്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ര്‍​ണ​തി​രി​മ​റി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രും വി​ഷം ക​ഴി​ച്ച​ത്.

സി​ന്ധു​വി​നെ​തി​രെ നി​ര​വ​ധി പേ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment