തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ടി​എം ത​ക​ര്‍​ത്ത് മോ​ഷ​ണം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ആ​ര്യ​ങ്കോ​ട്ട് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ട് എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം. ആ​ര്യ​ങ്കോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ പ​ണം ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ന്ന സം​വി​ധാ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള എ​ടി​എം മെ​ഷീ​നി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ​ണം ന​ഷ്ട​പ്പെ​ട്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ ഇ​ട​പാ​ടു​കാ​രാ​ണ് ക​വ​ര്‍​ച്ചാ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. ഇ​വ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രി​ക്കാം ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment