യു​എ​സി​ലെ മെ​ഡി​ക്ക​ൽ ബി​ൽ​ഷോ​ക്ക്;’​മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ മ​രു​ന്നി​നാ​യി ചെ​ല​വാ​ക്കി​യ​ത് 65,000 രൂ​പ​യി​ലേ​റെ, ഇ​ന്ത്യ​യാ​ണ് ഭാ​ഗ്യ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ്

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ, പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ലെ അ​മി​ത​മാ​യ ആ​രോ​ഗ്യ പ​രി​പാ​ല​ന ചെ​ല​വു​ക​ളെ​യും ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ ലാ​ളി​ത്യ​ത്തെ​യും കു​റി​ച്ചു​ള്ള ഒ​രു ഇ​ന്ത്യ​ൻ മു​തി​ർ​ന്ന പൗ​ര​ന്‍റെ എ​ക്സ് കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. അ​ധീ​ർ സി​ൻ​ഹ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഭാ​ര്യ​യു​ടെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ എ​ത്തി​യ​പ്പോ​ഴു​ള്ള അ​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​യ മ​രു​ന്നു​ക​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യു​ള്ള ഒ​രു ഡോ​ക്ട​റെ ക​ണ്ട് പു​തി​യ പ്രി​സ്‌​ക്രി​പ്ഷ​ൻ വാ​ങ്ങാ​ൻ ഇ​വ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നാ​യി വ​ന്ന ചെ​ല​വ് ദ​മ്പ​തി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു.

ഡോ​ക്ട​റെ കാ​ണാ​നു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സാ​യി മാ​ത്രം 283 ഡോ​ള​ർ (ഏ​ക​ദേ​ശം 23,000 ഇ​ന്ത്യ​ൻ രൂ​പ) ഇ​വ​ർ​ക്ക് ന​ൽ​കേ​ണ്ടി വ​ന്നു. തു​ട​ർ​ന്ന് ഡോ​ക്ട​ർ എ​ഴു​തി ന​ൽ​കി​യ മ​രു​ന്നു​ക​ൾ വാ​ങ്ങി​യ​പ്പോ​ൾ ബി​ല്ല് വീ​ണ്ടും ഉ​യ​ർ​ന്നു; 42,000 രൂ​പ! അ​ങ്ങ​നെ ആ​കെ മെ​ഡി​ക്ക​ൽ ബി​ല്ല് 65,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി.

ചെ​ല​വ് മാ​ത്ര​മ​ല്ല, മ​രു​ന്ന് ല​ഭി​ക്കാ​നു​ണ്ടാ​യ കാ​ല​താ​മ​സ​വും അ​ദ്ദേ​ഹ​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ൽ ഏ​തൊ​രു സാ​ധാ​ര​ണ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ൾ അ​വി​ടെ ഫാ​ർ​മ​സി​യി​ൽ എ​ത്തി​ച്ചേ​രാ​ൻ 4 മു​ത​ൽ 5 ദി​വ​സം വ​രെ എ​ടു​ത്തു. ഒ​ടു​വി​ൽ മ​രു​ന്ന് കൈ​പ്പ​റ്റി​യ​പ്പോ​ഴാ​ണ് മ​റ്റൊ​രു സ​ത്യം അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി​യ​ത്; അ​ത്ര​യും വ​ലി​യ തു​ക ന​ൽ​കി വാ​ങ്ങി​യ മ​രു​ന്നു​ക​ൾ ‘സി​പ്ല’ എ​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി നി​ർ​മി​ച്ച​തും അ​തി​ൽ “Made in India”എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യി​രു​ന്നു!

ത​ന്‍റെ ക​യ്പേ​റി​യ അ​നു​ഭ​വം വി​വ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു.”​ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും എ​ളു​പ്പ​ത്തി​ൽ കി​ട്ടു​ന്ന മ​രു​ന്നു​ക​ൾ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് 12 ദി​വ​സ​മെ​ടു​ത്തു. വി​ര​മി​ക്ക​ൽ കാ​ല ജീ​വി​ത​ത്തി​ന് ഇ​ന്ത്യ​യി​ലാ​ണ് നി​ങ്ങ​ൾ ഉ​ള്ള​തെ​ങ്കി​ൽ നി​ങ്ങ​ളാ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വാ​ന്മാ​ർ. ഇ​ന്ത്യ വെ​റു​മൊ​രു രാ​ജ്യ​മ​ല്ല, ഓ​രോ കോ​ണി​ലും സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ അ​തി​ശ​യ​ക​ര​മാ​യ ഒ​രു ലോ​ക​മാ​ണെ​ന്ന് അ​ദേ​ഹം കു​റി​ച്ചു.

ഈ ​പോ​സ്റ്റ് പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യ്ക്കും മ​രു​ന്നു​ക​ൾ​ക്കും ഇ​ന്ത്യ ത​ന്നെ​യാ​ണ് ഏ​റ്റ​വും മി​ക​ച്ച​തും ലാ​ഭ​ക​ര​വു​മെ​ന്നും പ​ല​രും സ​മ്മ​തി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ ചി​കി​ത്സ തേ​ടു​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ​ഗ്ദ്ധ ചി​കി​ത്സ​യും ഉ​ള്ള​തി​നാ​ലാ​ണ് യു​എ​സി​ൽ ചെ​ല​വ് കൂ​ടു​ന്ന​ത് എ​ന്ന വാ​ദ​വു​മാ​യി മ​റ്റ് ചി​ല​രും രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment