ഫോ​ൺ ന​മ്പ​റ​ല്ല, ജ​ന​ന​ത്തീ​യ​തി പ​റ​യൂ! മും​ബൈ​യി​ലെ ഒ​രു ഉ​ന്ന​ത ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​യു​ടെ ചോ​ദ്യം കേ​ട്ട് ഞെ​ട്ടി യു​വ​തി, പിന്നാലെ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ!

വാ​ട​ക​ക്കാ​ർ​ക്ക് വീ​ട് ന​ൽ​കു​മ്പോ​ൾ ഉ​ട​മ​സ്ഥ​ർ പ​ല​വി​ധ നി​ബ​ന്ധ​ന​ക​ൾ വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മും​ബൈ​യി​ൽ ഒ​രു യു​വ​തി​ക്ക് ‘ന്യൂ​മ​റോ​ള​ജി’ ഒ​ത്തു​വ​രാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ്ലാ​റ്റ് നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​വും ച​ർ​ച്ച​യും ഉ​ണ​ർ​ത്തു​ന്ന​ത്. ആ​ർ​ട്ടി​സ്റ്റും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ വാ​ഗ്മി​ത സിം​ഗ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ത​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് നേ​രി​ട്ട ഈ ​വി​ചി​ത്ര അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഫ്ലാ​റ്റ് കാ​ണാ​നാ​യി മും​ബൈ​യി​ലെ ഒ​രു സൊ​സൈ​റ്റി​യി​ലെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും ഉ​യ​ർ​ന്ന ജീ​വി​ത​സാ​ഹ​ച​ര്യ​വു​മു​ള്ള ഫ്ലാ​റ്റ് ഉ​ട​മ​യാ​യ സ്ത്രീ, ​കൂ​ടി​ക്കാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​വ​തി​യോ​ട് “നി​ങ്ങ​ളു​ടെ ന​മ്പ​ർ ഏ​താ​ണ്?” എ​ന്ന് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ൺ ന​മ്പ​റാ​ണ് ചോ​ദി​ച്ച​തെ​ന്ന് ക​രു​തി യു​വ​തി മൊ​ബൈ​ൽ ന​മ്പ​ർ പ​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്, ജ​ന​ന​ത്തീ​യ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന്യൂ​മ​റോ​ള​ജി ന​മ്പ​റാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ഉ​ട​മ വ്യ​ക്ത​മാ​ക്കി​യ​ത്.

തു​ട​ർ​ന്ന് ന​മ്പ​റു​ക​ൾ ഒ​ത്തു​നോ​ക്കി​യ ഫ്ലാ​റ്റ് ഉ​ട​മ, ത​ന്‍റെ വീ​ടി​ന്‍റെ ന​ന്പ​ർ നാ​ല് ആ​ണെ​ന്നും യു​വ​തി​യു​ടെ ന​മ്പ​ർ ‘ഏ​ഴ്’ ആ​ണെ​ന്നും ക​ണ്ടെ​ത്തി. ഈ ​ന​മ്പ​റു​ക​ൾ ത​മ്മി​ൽ ചേ​രി​ല്ലെ​ന്നും, ഇ​ത് ദോ​ഷം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് അ​വ​ർ യു​വ​തി​ക്ക് ഫ്ലാ​റ്റ് വാ​ട​ക​യ്ക്ക് ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് വാ​ഗ്മി​ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​നാ​കാ​തെ ത​മാ​ശ രൂ​പേ​ണ​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. “ഈ ​മാ​ന​സി​കാ​വ​സ്ഥ​യെ ഞാ​ൻ എ​ന്ത് പേ​രി​ട്ട് വി​ളി​ക്കും?” എ​ന്ന് പാ​ട്ടു​പാ​ടി​ക്കൊ​ണ്ടാ​ണ് വാ​ഗ്മി​ത വീ​ഡി​യോ അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, മും​ബൈ​യി​ലെ വി​ചി​ത്ര​മാ​യ വാ​ട​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​രി​ഹാ​സ​വും ത​മാ​ശ​യും നി​റ​ഞ്ഞ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

 

Related posts

Leave a Comment