തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസ്.
ആരാണോ കുറ്റക്കാരന്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാന പോലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ച എസ്ഐടി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന് കരുതുന്നില്ലെന്നും അജയ് വ്യക്തമാക്കി.
